ആയിരം പേര്‍ പങ്കെടുക്കും

മണ്ണാര്‍ക്കാട് :വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സംസ്ഥാന സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സം സ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രക്ഷോഭ പരിപാടികളുടെ ഭാഗ മായി മണ്ണാര്‍ക്കാട് നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 30 ന് പ്രതിഷേധ പ്രകടനവും പി.ഡബ്ല്യു.ഡി ഓഫീ സ് പരിസരത്ത് ധര്‍ണയും നടത്തും.പ്രക്ഷോഭ സമരത്തില്‍ ആയിരം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കള ത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് എം.പി.എ.ബക്കര്‍ മാസ്റ്റര്‍ അധ്യക്ഷനായി.ജില്ലാ സെക്ര ട്ടറി അഡ്വ.ടി.എ.സിദ്ദീഖ് മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം ജനറല്‍ സെക്രട്ടറി സി.മുഹമ്മദ് ബഷീര്‍,ജില്ലാ വൈസ് പ്രസിഡണ്ട് പൊന്‍ പാറ കോയക്കുട്ടി, സെക്രട്ടറിമാരായ കല്ലടി അബൂബക്കര്‍, റഷീദ് ആലായന്‍,മണ്ഡലം ട്രഷറര്‍ ഹുസൈന്‍ കോളശ്ശേരി, ഭാരവാഹിക ളായ തച്ചമ്പറ്റ ഹംസ,എം.കെ.മുഹമ്മദലി,മുഹമ്മദലി ആലായന്‍, ഹമീദ് കൊമ്പത്ത്, റഷീദ് മുത്തനില്‍,കെ.ടി.അബ്ദുള്ള, കെ.ടി.ഹംസ പ്പ,പി.ഷാനവാസ്,പാറശ്ശേരി ഹസ്സന്‍,കെ. സി.അബ്ദുറഹ്മാന്‍,ഉസ്മാന്‍ കൂരിക്കാടന്‍,കെ.പി.ഉമ്മര്‍, പി.മൊയ്തീന്‍, സി.കെ.അബ്ദുറഹ്മാന്‍, സൈനുദ്ദീന്‍ ആലായന്‍, പടുവില്‍ കുഞ്ഞിമുഹമ്മദ്,യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍,എം.എസ്.എഫ് മ ണ്ഡലം പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടം, ജനറല്‍ സെക്രട്ടറി സജീര്‍ ചങ്ങലീരി പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!