മണ്ണാര്‍ക്കാട്: സാക്ഷരതാ പരീക്ഷ ‘മികവുത്സവം’ നാളെ മുതല്‍ 14 വരെ ജില്ലയിലെ 204 കേന്ദ്രങ്ങളിലായി നടക്കുമെന്ന് ജില്ലാ കോര്‍ഡി നേറ്റര്‍ അറിയിച്ചു.ആകെ രജിസ്റ്റര്‍ ചെയ്ത 4081 പഠിതാക്കളില്‍ 2681 പേരാണ് പരീക്ഷയ്ക്ക് തയ്യാറായിട്ടുള്ളത്. ഇതില്‍ 2097 സ്ത്രീകളും, 426 പുരുഷന്‍മാരുമാണുള്ളത്. 1432 പേര്‍ എസ്.സി വിഭാഗത്തിലും, 15 പേര്‍ എസ്.ടി വിഭാഗത്തിലും ഉള്‍പ്പെടുന്നു. ഭിന്നശേഷിക്കാരായ ഒമ്പ ത് പഠിതാക്കളും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നുണ്ട്. 79 വയസ്സുള്ള ആലത്തൂര്‍ നെല്ലിയാംകുന്ന് സ്വദേശിനി കല്യാണിയാണ് ഏറ്റവും പ്രായം കൂടിയ പഠിതാവ്. കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ശാരീ രിക അകലം പാലിച്ച് വിവിധ പഠനകേന്ദ്രങ്ങളിലും, കോളനികളിലു മായിട്ടാണ് പരീക്ഷ നടക്കുന്നത്. ‘മികവുത്സവം’ ജില്ലാതല ഉദ്ഘാട നം നാളെ ഉച്ചക്ക് രണ്ടിന് പുതുനഗരം എം.വി.എച്ച്.എസ്.എസില്‍ ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് കെ ബിനുമോള്‍ നിര്‍വഹിക്കും. എം. എല്‍.എ മാര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ വിവിധ മികവുത്സ വം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.