മണ്ണാര്‍ക്കാട്: അട്ടപ്പാടി ചുരം റോഡ് നവീകരണത്തില്‍ പിണറായി സര്‍ക്കാരിന്റെ നിരന്തര അവഗണനക്കെതിരെ അഡ്വ.എന്‍. ഷംസു ദ്ദീന്‍ എം.എല്‍.എ ചുരത്തിലൂടെ 12 കിലോമീറ്റര്‍ പ്രധിഷേധ പദയാ ത്ര നടത്തി.ഇരുപതോളം തവണ നിയമസഭക്ക് അകത്തും പുറത്തും ചുരം റോഡുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിച്ചിട്ടും കിഫ്ബി യുടെ പേരുപറഞ്ഞ് റോഡിനെ അവഗണിക്കുന്നതിനെതിരെയായി രുന്നു പ്രതിഷേധം.
മുക്കാലിയില്‍ നിന്ന് തുടങ്ങിയ കാല്‍നട പ്രതിഷേധ യാത്ര വി.കെ ശ്രീകണ്ഠന്‍.എം.പി അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എക്ക് ഷാള്‍ അണിയിച്ച് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.ചുരം റോഡിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത് ക്രൂരമായ അവഗണനയും മനുഷ്യാവകാശ ലംഘനവുമാണെന്ന് എംപി പറഞ്ഞു.ചുരം റോഡ് നവീകരണം സാധ്യമാക്കാന്‍ ഏതറ്റം വരെയും പോകുമെന്നും സമ രങ്ങള്‍ക്ക് കൂടെയുണ്ടാകുമെന്നും എംപി ഉറപ്പു നല്‍കി.അവഗണന തുടര്‍ന്നാല്‍ കിഫ്ബി ആസ്ഥാനത്ത് നിരന്തര സമരം നടത്തുമെന്ന് സമരനായകന്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ പറഞ്ഞു.ജനങ്ങളുടെ പണം കട്ടുമുടിക്കുന്ന വെള്ളാനയായി കിഫ്ബി മാറിയെന്നും അദ്ദേ ഹം ആരോപിച്ചു.
കളത്തില്‍ അബ്ദുല്ല, എം.ആര്‍ സത്യന്‍, ഷിബു സിറിയക്ക്, പി.സി ബേബി, അഡ്വ.ടി.എ സിദ്ദീഖ്, കല്ലടി അബൂബക്കര്‍, വി.ഡി ജോസഫ്, കെ.ജെ മാത്യു, റഷീദ് ആലായന്‍, ടി.എ സലാം മാസ്റ്റര്‍, ഫായിദ ബഷീര്‍, ഹുസൈന്‍ കോളശ്ശേരി, ഈശ്വരി രേശന്‍, കനകരാജ്, മാ ണിക്യന്‍ പുതൂര്‍, അബ്ദുല്‍ അസീസ്, കെ.ടി ഹംസപ്പ, ഷമീര്‍ പഴേരി, ഗിരീഷ് ഗുപ്ത സംബന്ധിച്ചു.
ആനമൂളിയില്‍ നടന്ന സമാപനം കെ.പി. സി.സി വൈസ് പ്രസിഡ ന്റും മുന്‍ എം.എല്‍.എയുമായ വി.ടി ബല്‍റാം ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സിബു സിറിയക്ക് അധ്യക്ഷത വഹിച്ചു.പദയാത്രത്തില്‍ ആദിവാസികളടക്കം സ്ത്രീക ളും കുട്ടികളും വൃദ്ധരുമടക്കം നിരവധിപേര്‍ അണിനിരന്നു.
അന്തര്‍ സംസ്ഥാന പാതയായ അട്ടപ്പാടി ചുരം റോഡ് അടക്കമുളള 54 കിലോമീറ്റര്‍ ദൂരമുള്ള റോഡ് മൂന്ന് റീച്ചുകളിലായാണ് നടപ്പാക്കുക യെന്നും ഡി.പി.ആറും അനുബന്ധ വിവരങ്ങളും 2019 ജൂലായ് മാസ ത്തോടെ ലഭ്യമാകുന്ന മുറയ്ക്ക് നിര്‍മാണം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി എം.എല്‍.എക്ക് ഉറപ്പ് നല്‍കിയിരു ന്നു. എന്നാല്‍ ഒന്നരവര്‍ഷം കഴിഞ്ഞിട്ടും യാതൊരു തുടര്‍ നടപടി കളും സ്വീകരിക്കാതെ ബന്ധപ്പെട്ടവര്‍ അലംഭാവം കാട്ടുകയായി രുന്നു. കഴിഞ്ഞ ആഴ്ചയിലും നിയമസഭയില്‍ അട്ടപ്പാടി റോഡ് സംബ ന്ധിച്ച് ഷംസുദ്ദീന്‍ എം.എല്‍.എ വിഷയം അവതരിപ്പിച്ചിരുന്നു. എ ന്നാല്‍ നടപടികള്‍ നീണ്ട് പോവുകയാണ്.ഇതേ തുടര്‍ന്നാണ് പ്രത്യ ക്ഷ സമരവുമായി എംഎല്‍എ രംഗത്തിറങ്ങിയത്.