കാഞ്ഞിരപ്പുഴ :ഡാം ഉദ്യാനത്തിലെ മ്യൂസിക് ഫൗണ്ടന്‍ സ്ഥാപിച്ചിട്ടു ള്ള കുളം ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി. കുളത്തില്‍ ചണ്ടി അടിഞ്ഞു കൂടിയ അവസ്ഥയിലായിരുന്നു. ഇതി നാല്‍ തന്നെ ഫൗണ്ടനിലെ പൈപ്പുകള്‍ പലതും അടയുകയും ചെയ്തി രുന്നു.ഇതേ തുടര്‍ന്നാണ് കുളം വൃത്തിയാക്കാന്‍ ജലസേചന വകുപ്പ് നടപടിയെടുത്തത്.

രണ്ട് ദിവസം കൊണ്ടാണ് കുളം വറ്റിച്ച് ചണ്ടികള്‍ പുറത്തെടുത്ത് വൃ ത്തിയാക്കിയത്.ജലസേചന വകുപ്പിന്റെ അഞ്ച് തൊഴിലാളികള്‍ ക്കൊപ്പം പ്രവൃത്തിക്കായി പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളി കളേയും വിട്ടു നല്‍കിയിരുന്നു.

ഉദ്യാനത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് മ്യൂസിക്ക് ഫൗണ്ടന്‍.സംഗീതത്തിനൊപ്പമുള്ള ജലധാര രാത്രികാലങ്ങളില്‍ മനോഹര കാഴ്ചയാണ്.നീലനിറത്തില്‍ നിലവും ഭിത്തിയും അല ങ്കരിച്ച് മുകളില്‍ നിന്നും താഴേക്ക് വെള്ളം ഒഴുകുന്ന പടിക്കെട്ടു കളായി നിര്‍മിച്ചിട്ടുള്ള വാട്ടര്‍ ഫൗണ്ടന്‍ മൈസൂര്‍ ഗാര്‍ഡനിലെ ജലധാരയെ ഓര്‍മിപ്പിക്കുന്നതാണ്.ജില്ലയ്ക്ക് അകത്തും പുറത്ത് നിന്നുമായി നിരവധി സന്ദര്‍ശകരാണ് ദിനം പ്രതി ഉദ്യാനക്കാഴ്ചകള്‍ ആസ്വദിക്കാനായി എത്തുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!