മണ്ണാര്‍ക്കാട് : നഗരസഭയിലെ പോത്തോഴി നാലുസെന്റ് കോളനി വാസികളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായി.സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയുടെ അഭ്യര്‍ത്ഥനപ്രകാരം ചിറക്കല്‍പ്പടി നന്‍മ സഹായ കൂട്ടായ്മയുടെ സ ഹകരണത്തോടെയാണ് കുടിവെള്ള പദ്ധതി കോളനിയില്‍ നടപ്പി ലാക്കിയത്.
കുഴല്‍ കിണറും,5000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കും മോട്ടോ റും സ്ഥാപിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയിട്ടുള്ളത്.കോളനിയിലെ 22 വീടുകളിലേക്ക് പൈപ്പ് ലൈനും സ്ഥാപിച്ച് നല്‍കിയിട്ടുണ്ട്.
കുടിവെള്ള വിതരണ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ സി മുഹ മ്മദ് ബഷീര്‍ നിര്‍വഹിച്ചു.മോട്ടോര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം സേവ് രക്ഷാധികാരി ടികെ അബൂബക്കര്‍ ബാവി നിര്‍വഹിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു ടീച്ചര്‍ അധ്യക്ഷയായി.സേവ് ചെയര്‍മാന്‍ ഫിറോസ് ബാബു, സൗദാമിനി,റജീന ബാബു,അഡ്വ.കെ. സുരേഷ്, അസ്ലം അച്ചു,ബാബു മങ്ങാടന്‍,കൃഷ്ണകുമാര്‍,നഷീദ് പിലാക്കല്‍ എന്നിവര്‍ സംസാരിച്ചു.