മണ്ണാര്‍ക്കാട്: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാത്രി എട്ടു മുതല്‍ പത്തുവരെയും ക്രിസ്തുമസ് -ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് രാത്രി 11.55 മുതല്‍ 12.30 വരെയും മാത്രമേ സംസ്ഥാനത്ത് പടക്കങ്ങ ള്‍ പൊട്ടിക്കാവൂവെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ആശുപത്രിക ള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ 100 മീറ്റര്‍ പരിധിയില്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങ ള്‍ പൊട്ടിക്കാന്‍ അനുവദിക്കില്ല. ദീപാവലി ആഘോഷങ്ങള്‍ക്ക് ഹരി ത പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് നേരത്തെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. രാസ, ശ ബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങള്‍ സൃഷ്ടിക്കാത്തതു മായ പടക്കങ്ങള്‍ മാത്രമേ ആഘോഷങ്ങളുടെ ഭാഗമായി ഉപയോഗി ക്കാവൂ എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.