മണ്ണാര്‍ക്കാട്: പെട്രോള്‍,ഡീസല്‍ വിലവര്‍ധനവിനെതിരെ മുസ്ലിം യൂ ത്ത് ലീഗ് മണ്ണാര്‍ക്കാട് മേഖലയിലെ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ വിളംബര സമരം നടത്തി.യുപിഎ,യുഡിഎഫ് സര്‍ക്കാരുകളുടെ കാ ലത്തെ നികുതിയും എന്‍ഡിഎ,എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാ ലത്തെ നികുതിയും താരതമ്യം ചെയ്യുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളും സ്ഥാപിച്ചു.
കുമരംപുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരം മുസ്ലിം ലീഗ് പ്രസിഡന്റ് അന്‍സാരി മാസ്റ്റര്‍ ഉദ്ഘാടനം ചെ യ്തു.യൂത്ത് ലീഗ് പ്രസിഡന്റ് ഷെരീഫ് പച്ചീരി അധ്യക്ഷനായി.മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറര്‍ വൈശ്യന്‍ മുഹമ്മദ്,യൂത്ത് ലീഗ് ജില്ലാ ഉപാധ്യക്ഷന്‍ നൗഷാദ് വെള്ളപ്പാടം എന്നിവര്‍ സംസാരിച്ചു. പഞ്ചാ യത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹദ് അരിയൂര്‍, മണ്ഡലം യൂത്ത് ലീഗ് ഉപാധ്യക്ഷന്‍ നൗഷാദ് പടിഞ്ഞാറ്റി, പഞ്ചായത്ത് ഭാര വാഹികളായ ഇല്യാസ് പൂരമണ്ണില്‍, ഷെരീഫ് ആമ്പാടന്‍, മുബാറക് വൈശ്യന്‍, റിയാസ് മേലേതില്‍, നിസാര്‍ പടിഞ്ഞാറ്റി സൈഫുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജംഷീര്‍ വാളിയാടി സ്വാഗതവും, ട്രഷറര്‍ റഹീം ഇരുമ്പന്‍ നന്ദിയും പറഞ്ഞു.
എടത്തനാട്ടുകര മേഖല യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വട്ടമണ്ണപ്പുറം പമ്പില്‍ നടന്ന സമരം മുസ് ലിം ലീഗ് മേഖല പ്രസി ഡന്റ് പി.ഷാനവാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മേഖല ജനറല്‍ സെക്രട്ടറി നൗഷാദ് പുത്തന്‍ക്കോട്ട് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഉണ്ണീന്‍ ബാപ്പു, പി.അന്‍വര്‍ സാദത്ത്, കെ.ടി ജഫീര്‍, ഇസ്മായില്‍ ആര്യാടന്‍, അഫ്‌സല്‍ കൊറ്റരായില്‍, മൂസ പുലയക്കള ത്തില്‍, പി. ഷമീര്‍, തന്‍വീര്‍ഷാ എന്നിവര്‍ നേതൃത്വം നല്‍കി.