അഗളി: മലവെള്ളപ്പാച്ചിലില്‍ അട്ടപ്പാടിയില്‍ റോഡ് ഒലിച്ചു പോയി. പുനരുദ്ധാരണ പ്രവൃത്തി നടക്കുന്ന താവളം മുള്ളി റോഡില്‍ ചാള യൂര്‍ ഭാഗത്ത് ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.ഇതേ തുടര്‍ന്ന് താ ഴെ മുള്ളി,മേലെ മുള്ളി,കാരത്തൂര്,ഇലച്ചിവഴി,ചാളയൂര്‍ തുടങ്ങിയ ഊരുകള്‍ ഒറ്റപ്പെട്ടു.യാത്രക്കാരും വഴിയില്‍ കുടുങ്ങി.വലിയ ഓവു പൈപ്പുകള്‍ സ്ഥലത്തെത്തിച്ച് പാലം നിര്‍മിക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.