തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണം മൂലം മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനു കീഴിലുണ്ടായ ആള്‍ നാശത്തിനും കൃഷിനാശ ത്തിനുമുള്ള നഷ്ടപരിഹാരം യഥാസമയം വിതരണം ചെയ്യാന്‍ നടപ ടിയുണ്ടാകണമെന്ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടു.2019 മുതല്‍ ഒന്നര കോടി രൂപയോളമാണ് നഷ്ടപരി ഹാരമായി വിതരണം ചെയ്യാനുള്ളത്.തുകയ്ക്കായി സിസിഎഫിന് കത്തെഴുതിയിട്ടും നഷ്ടപരിഹാര സംഖ്യ അയച്ചു നല്‍കിയിട്ടില്ല. കൃ ഷിനാശത്തിനും മറ്റും തുച്ഛമായ നഷ്ടപരിഹാരമാണ് നല്‍കുന്നത്. ഇത് യഥാസമയം വിതരണം ചെയ്യുന്നതില്‍ വീഴ്ച വരുത്തുകയാണെ ന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.

എന്നാല്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ പോരായ്മ സംഭവിച്ചതിന്റെ പ്രധാനഘടകം സാമ്പത്തിക പരിമിതിയാണെന്ന് സഭയില്‍ വനംവ കുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.പുതിയ വര്‍ഷത്തില്‍ കു റേക്കൂടി പരിഗണന നല്‍കുന്നതിനായി പ്രൊപ്പോസല്‍ ബന്ധപ്പെട്ട വര്‍ക്ക് സമര്‍പ്പിക്കും.ഏറ്റവും കൂടുതല്‍ പഴക്കമുള്ള കേസുകള്‍ തീര്‍ പ്പാക്കാനുള്ള നടപടികളും ആലോചിച്ചു വരുന്നതായും മന്ത്രി വ്യക്ത മാക്കി.നഷ്ടപരിഹാര വിതരണത്തിന് ഫണ്ടിന്റെ അപര്യാപ്തത തടസ്സ മായി വകുപ്പ് മന്ത്രി ചൂണ്ടിക്കാട്ടിയതോടെ നഷ്ടപരിഹാരം ലഭിക്കാന്‍ കര്‍ഷകര്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.

അനുദിനം മണ്ണാര്‍ക്കാടിന്റെ മലയോര മേഖലയില്‍ വന്യജീവി ശ ല്ല്യം രൂക്ഷമാകുന്ന കാഴ്ചയാണ്.വനയോര ഗ്രാമങ്ങളില്‍ കൃഷിയെടു ത്ത് ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.കാട്ടുമൃഗങ്ങള്‍ ജനവാസമേഖലയിലേക്കും കൃ ഷിയിടങ്ങളിലേക്കും വരുന്നതിന് തടയിടാന്‍ വനാതിര്‍ത്തിയില്‍ കാര്യക്ഷമമായ പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതി ന്റെ ആവശ്യകതയും നാള്‍ക്ക് നാള്‍ വര്‍ധിക്കുകയാണ്.സര്‍ക്കര്‍ തലത്തില്‍ ശക്തമായ ഇടപെടലുണ്ടായാല്‍ മാത്രമേ വനാതിര്‍ത്തി കളില്‍ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും സൈ്വര്യജീവിതം നയിക്കാനാകുമെന്നാണ് മലയോര മേഖലയിലെ ജനങ്ങള്‍ പറയു ന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!