അലനല്ലൂര്‍: പെരിമ്പടാരിയിലെ നൂറോളം കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കാന്‍ നടപടിയുണ്ടാകണമെന്ന് സിപിഎം പെരിമ്പടാരി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.ഭൂമിയുമായി ബന്ധപ്പെട്ട് ലാന്റ് ട്രിബ്യൂണലില്‍ നിലനില്‍ക്കുന്ന കേസുകള്‍ തീര്‍പ്പാക്കി ഭൂമി സര് ക്കാര് ഏറ്റെടുത്ത് നിലവില്‍ താമസിച്ച് പോരുന്ന കുടുംബങ്ങള്‍ക്ക് പട്ടയം നല്കാന് നടപടിയുണ്ടാകണം.പുതിയ തലമുറയുടെ കായി ക വികസനത്തിനായി നിലവിലുള്ള മൈതാനം പഞ്ചായത്ത് ഏറ്റെ ടുത്ത് വികസിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും സമ്മേളനം ആ വശ്യപ്പെട്ടു.

ചോലയില്‍ മൊയ്ദുണ്ണി നഗറില്‍ നടന്ന സമ്മേളനം ഏരിയ കമ്മിറ്റി അംഗം കെ എ സുദര്‍ശന കുമാര്‍ ഉദ്ഘാടനം ചെയ്തു.പുതിയ ബ്രാഞ്ച് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.ബ്രാ ഞ്ച് കമ്മിറ്റി അംഗം കെപി രാമന്‍കുട്ടി അധ്യക്ഷനായി.ഏരിയ സെ ന്റര്‍ അംഗം പി മുസ്തഫ,ലോക്കല്‍ സെക്രട്ടറി ടോമി തോമസ്, അംഗ ങ്ങളായ വി അബ്ദുള്‍ സലീം,അനില്‍ കുമാര്‍,റംഷീക്ക് മാമ്പറ്റ,അനു, ഭാസ്കരന് പി എന്നിവര്‍ പങ്കെടുത്തു.

പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗം രാധാകൃഷ്ണന്,എഴുത്തുകാരന് ടിആര്‍ തിരുവിഴാംകുന്ന് എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി.കോവിഡ് പ്ര തിരോധത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച വാര്‍ഡ് മെമ്പര്‍ പി അശ്വതി,ആര്‍ആര്‍ടി വളണ്ടിയര്‍മാരായ നിതിന്‍ രാജ്,വിപിന്‍ വി, മുഹമ്മദ് റാഫി,സജേഷ് മോന്,അനില്‍കുമാര്‍,കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷൈജു,തിറകലാകാരന് കെകെ അജയകുമാര്‍,ഹ്രസ്വ ചിത്ര സംവിധായകന് സജിന്‍,ആശാ പ്രവര്ത്ത കര് എന്നിവരെ ആദരിച്ചു.

സെക്രട്ടറിയായി കെ അജയകുമാറിനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
