മണ്ണാര്‍ക്കാട്:മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി പുതുതല മുറയ്ക്ക് നിരവധി രോഗങ്ങള്‍ സമ്മാനിക്കുന്ന സാഹചര്യത്തില്‍ അവയെ ഓടിത്തോല്‍പ്പിക്കാമെന്ന സന്ദേശവുമായി മണ്ണാര്‍ക്കാ ട്ടേക്ക് മാരത്തോണ്‍ മത്സരമെത്തുന്നു.സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയരായ സേവ് മണ്ണാര്‍ക്കാട് കൂട്ടായ്മയും സാമിയ സില്‍ക്‌സ് മണ്ണാര്‍ക്കാടും ചേര്‍ന്നാണ് റണ്‍ മണ്ണാര്‍ക്കാട് റണ്‍ എന്ന പേരില്‍ മാരത്തോണ്‍ മത്സരം സംഘടിപ്പിക്കു ന്നത്. ഡിസംബര്‍ 22ന് രാവിലെ 6 മണിക്കാണ് മത്സരം. ജൂനിയര്‍ (20 വയസ്സിന് താഴെ) ,സീനിയര്‍ (പ്രായം 20 നും 40നും ഇടയില്‍) ,വെറ്ററന്‍സ് (40 വയസ്സിന് മുകളില്‍),വിമണ്‍ (ജനറല്‍) എന്നീ വിഭാഗങ്ങളില്‍ 5 കിലോമീറ്റര്‍,പത്ത് കിലോമീറ്റര്‍ ദൂരത്തിലാണ് മത്സരം. 250 രൂപയാണ് പ്രവേശന ഫീസ്.ജീവിത ശൈലി രോഗങ്ങള്‍,മാനസിക സമ്മര്‍ദ്ദം എന്നിവയെ അതിജീവിച്ച് മികച്ച ആരോഗ്യ സംസ്‌ക്കാരം വാര്‍ത്തെടുക്കുകയാണ് റണ്‍ മണ്ണാര്‍ക്കാട് റണ്‍ എന്ന മത്സരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. രജിസ്‌ട്രേഷന് 9447091417, 9846191859, 9847856009, 9895008188 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!