അലനല്ലൂര്‍:വള്ളുവനാട്ടിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് നാന്ദി കുറിച്ച് തട്ടകത്തെ ഉത്സവലഹരിയിലാഴ്ത്തി ഭീമനാട് വെള്ളീലക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി ആഘോഷിച്ചു.രാവിലെ 9ന് താലപ്പൊലി കൊട്ടിയറിയിക്കല്‍ നടന്നു.ക്ഷേത്രത്തില്‍ ക്ഷേത്രം തന്ത്രി പന്തലക്കോട്ട് ശങ്കരനാരായണന്‍ നമ്പൂതിരിയുടെ കാര്‍മിക ത്വത്തില്‍ ക്ഷേത്ര ചടങ്ങുകളും മേല്‍ശാന്തി വെള്ളിക്കുന്നം സുബ്ര ഹ്മണ്യന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജക ളും നടന്നു.വൈകീട്ട് മൂന്നരയോടെ പടിഞ്ഞാറന്‍, കിഴക്കന്‍, തെക്കന്‍,വടക്കന്‍,വടശ്ശേരിപ്പുറം,അടൂര്‍,കൂമഞ്ചേരിക്കുന്ന്,പെരുമ്പടാരി എന്നീ ദേശവേലകളും ഭീമനാട് ടൗണ്‍ വേലകളിലേതുമുള്‍ പ്പടെ 12 ഗജവീരന്‍മാര്‍ അണിനിരന്ന ദേശവേലകള്‍ ക്ഷേത്ര ത്തിന് മുന്നില്‍ സംഗമിച്ചു.വരിയം ജയറാം വെള്ളീലക്കുന്ന് ഭഗവ തിയുടെ തിടമ്പേറ്റി. മംഗലാംകുന്ന് അയ്യപ്പന്‍,മംഗലാംകുന്ന് ശരണ്‍ അയ്യപ്പന്‍,ഉഷശ്രീ ശങ്കരന്‍കുട്ടി,പൂത്തൃക്കോപ്പില്‍ പാര്‍ഥസാരഥി, കൊളക്കാടന്‍ വിഷ്ണു,മനിശ്ശീരി രഘുറാം,നന്തിലത്ത് ഗോപാലകൃഷ്ണ ന്‍ തുടങ്ങിയ ആനകള്‍ ദേശവേലകള്‍ക്ക് ഗജപ്പെരുമയേകി. പൂതം, തിറ,നാടന്‍കലാരൂപങ്ങള്‍, പൂക്കാവടി,ബാന്റ് മേളം,ചെണ്ടവാദ്യം എന്നിവ കാണികള്‍ക്ക് ഹരം പകര്‍ന്നു.താലപ്പൊലി എഴുന്നെള്ളി പ്പും വര്‍ണ്ണാഭമായി.വൈകീട്ട് 5.30ന് ക്ഷേത്രക്കുളത്തിനടുത്തുള്ള ആല്‍ത്തറക്ക് മുന്നില്‍ അരിയേറും നടന്നു.ആറ് മണിക്ക് ലങ്കേത്ത് അയ്യസ്വാമി സന്നിധിയില്‍ നാല്‍പ്പതില്‍പരം കലാകാരന്‍മാര്‍ അണി നിരന്ന പഞ്ചവാദ്യവും രാത്രി 9ന് ഭീമനാട് പിറന്ന മണ്ണ് നാടന്‍പാട്ടുകൂട്ടത്തിന്റെ നാടന്‍പാട്ടും അരങ്ങേറി.ഭക്തര്‍ വഴിപാടാ യി നടത്തിയ കളം പാട്ടും നടന്നു. അറുപത്ത് അഞ്ച് ദിവസത്തെ കളംപാട്ട് നന്ദന്‍കുറുപ്പിന്റെ നേതൃത്വത്തിലായിരുന്നു .ഇന്ന് രാത്രി 9 മണിക്ക് കളംപാട്ട് പുറത്തെഴുന്നെള്ളിപ്പ്,നടുവില്‍ ആല്‍ത്തറയ്ക്ക് മുന്നില്‍ അരിയേറ്,കൂറവലിക്കല്‍ എന്നീ ചടങ്ങുകളോടെ താലപ്പൊലി മഹോത്സവത്തിന് കൊടിയിറങ്ങും.