അലനല്ലൂര്‍:ജലജന്യജീവികളുടെ വൈവിധ്യം തേടി ചളവ ജിയുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പഠന യാത്ര നടത്തി.മണ്ണിനേയും വെള്ള ത്തേയും ആശ്രയിച്ച് ജീവിക്കുന്ന ജീവികളുടെ വിവരങ്ങള്‍ നേരി ട്ടറിയുന്നതിനായിരുന്നു പഠന യാത്ര. പ്രകൃതിയിലെ അജീവിയും ജീവിയുമായ ഘടകങ്ങള്‍ പരസ്പരം ആശ്രയിച്ചാണ് ജീവിക്കുന്ന തെന്ന് യാത്ര കുട്ടികളെ മനസ്സിലാക്കി നല്‍കി.ഇത്തരം ജീവികളുടെ നിലനില്‍പ്പിന്റെ ഒരു കണ്ണിക്ക് നാശം സംഭവിച്ചാല്‍ പ്രകൃതിയുടെ തന്നെ താളം തെറ്റുമെന്നതും കുട്ടികള്‍ക്ക് യാത്രയില്‍ ബോധ്യപ്പെട്ടു. വിവിധ മണ്ണിനങ്ങളുടെ ഘടനയും യാത്രാ വേളയില്‍ കുട്ടികള്‍ പരിശോധിച്ചു. സ്‌കൂളിലെ ലെ പരിസ്ഥിതി ക്ലബ്ബിന്റെ കീഴില്‍ ആണ് പഠനയാത്ര സംഘടിപ്പിച്ചത്. പഠനയാത്രയ്ക്ക് പ്രധാനാധ്യാ പകന്‍ അബ്ദുല്‍റഷീദ് ചതുരാല, അധ്യാപകരായ പി അഭിജിത്ത്, കുട്ടികളായ എം കൃതാര്‍തഥ്, കാര്‍ത്തിക് കൃഷ്ണ, നന്ദകിഷോര്‍, മുഹമ്മദ് അഫ്‌നാദ്, മുഹമ്മദ് ഐമന്‍, എന്നിവര്‍ നേതൃത്വം നല്‍കി.