അലനല്ലൂര്‍:മഴയത്ത് റോഡില്‍ അടിഞ്ഞ് കൂടിയ മണ്ണ് നീക്കം ചെയ്ത് ഗതാഗതത്തിന് വഴി സുഗമമാക്കി വ്യാപാരി വ്യവസായി ഏകോപന സമിതി എടത്തനാട്ടുകര യൂണിറ്റംഗങ്ങള്‍ മാതൃകയായി.കഴിഞ്ഞ മാസങ്ങള്‍ പെയ്ത മഴയെ തുടര്‍ന്ന് കൊടിയംക്കുന്ന് ഇറക്കത്തില്‍ റോഡില്‍ അടിഞ്ഞ് കൂടിയ മണ്ണാണ് നീക്കം ചെയതത്.മണ്ണ് അടി ഞ്ഞ് കൂടി കിടന്നത് യാത്രക്ലേശം സൃഷ്ടിച്ചിരുന്നു. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനായി ഡ്രൈനേജ് സംവിധാനം ഒരുക്ക ണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.യൂണിറ്റ് പ്രസിഡന്റ് ഷമീം കരുവള്ളി, ടി.പി ഇല്ലിയാസ്, ശംസുദ്ദീന്‍ ചതുരാല, യൂസഫ് അലി എക്‌സല്‍, സക്കീര്‍ റിച്ചൂസ്, ബഷീര്‍ വുമണ്‍സ, റഷീദ് ഡൗണ്‍ ലോഡ്, ഖാദര്‍ ആലക്കല്‍ യൂത്ത് വിംഗ് പ്രവര്‍ത്തകരായ അബൂ ബക്കര്‍, റിയാസ് ബാബു, ബഷീര്‍ കാപ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.