മണ്ണാര്‍ക്കാട് : വിവിധ സര്‍വകലാശാലകളുടെ പാഠ്യപദ്ധതികള്‍ വി വാദമായ സാഹചര്യത്തില്‍ ആ പാഠ ഭാഗങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് വിസ്ഡം എജ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (വെഫി) പാലക്കാട് ജില്ലാ ഡയറക്ടറേറ്റ് അഭിപ്രായപ്പെട്ടു.
സര്‍വകലാശാലകളുടെ പാഠ്യപദ്ധതികള്‍ വസ്തു നിഷ്ഠവും സത്യ സന്ധവുമാകണം. അധികാര കേന്ദ്രങ്ങളുടേയോ രാഷ്ട്രീയ കക്ഷി കളുടേയോ താത്പര്യങ്ങള്‍ക്കനുസരിച്ച് വസ്തുതാവിരുദ്ധ കാര്യങ്ങള്‍ പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല. കണ്ണൂര്‍ സര്‍വകലാശാലയിലെ എം എ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ സിലബ സില്‍ സംഘ പരിവാര്‍ നേതാക്കളുടെ ആശയങ്ങള്‍ ഉള്‍പ്പെടുത്തി യത് ചരിത്രത്തോടുള്ള വെല്ലുവിളിയാണ്. കാലിക്കറ്റ് സര്‍വകലാശാ ലാ വിദൂര വിദ്യാഭ്യാസ വിഭാഗം പുറത്തിറക്കിയ എം എ അറബിക് പാഠപുസ്തകത്തില്‍ സലഫി ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചതും നീക്കം ചെയ്യണം. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി പാഠ്യപദ്ധതികളെ ദുരു പയോഗം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണ മെന്നും വെഫി ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നൗഫല്‍ പാവു ക്കോണം ഉദ്ഘാടനം ചെയ്തു. റഫീഖ് കാമില്‍ സഖാഫി പാണ്ടമംഗലം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി എം ജഅ്ഫര്‍ അലി, കെ എ ഹക്കീം കൊമ്പാക്കല്‍കുന്ന്, ഫാറൂഖ് ഒറ്റപ്പാലം സംസാരിച്ചു.