അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് എ.എല്‍.പി. സ്‌ക്കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഓണപ്പതിപ്പ് നിര്‍മാ ണം,പ്രാദേശിക വാര്‍ത്താ ക്വിസ്സ് എന്നീ മത്സരങ്ങളിലെ വിജയികള്‍ ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.മികച്ച ഓണപ്പതിപ്പിന് സന്‍ഹ യും,കഴിഞ്ഞ ഒരു മാസക്കാലത്തെ ആകാശവാണി പ്രഭാത പ്രാദേശി ക വാര്‍ത്തകളെ അടിസ്ഥാനമാക്കി ദിവസവും നടത്തിയ ക്വിസ്സ് മ ത്സരത്തില്‍ മെഗാവിജയിയായി അന്‍ഷിഫും തെരഞ്ഞെടുക്കപ്പെട്ടു. സ്‌കൂള്‍ മാനേജര്‍ ജയശങ്കരന്‍ മാസ്റ്റര്‍,പിടിഎ പ്രസിഡന്റ് ഷമീര്‍ തോണിക്കര എന്നിവര്‍ വിജിയകളുടെ വീട്ടിലെത്തി സമ്മാനദാനം നടത്തി.ക്ലാസ്സ് ടീച്ചര്‍ യൂസഫ് പുല്ലിക്കുന്നന്‍, അസീസ് ചേരിയത്ത് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!