തച്ചനാട്ടുകര: ഒരു സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടതിന്റെ സന്തോ ഷത്തിലാണ് തച്ചനാട്ടുകരയുടെ പ്രിയ ഡോക്ടര്‍ മുഹമ്മദ് ഫഹദ്. അ ന്താരാഷ്ട്രതലത്തില്‍ ഗോവയില്‍ നടന്ന റെയിന്‍ ഫോറസ്റ്റ് ചലഞ്ച് ഓഫ് റോഡ് ഡ്രൈവിങ്ങില്‍ മൂന്നാം സ്ഥാനവും 1600-3000 സിസി ഡീസല്‍ വിഭാഗം വ്യക്തിഗത ജേതാവെന്ന നേട്ടവുമാണ് ആ സന്തോ ഷത്തിന്റെ നിദാനം.കടന്ന് പോകുന്ന വഴിയില്‍ ഏത് നിമിഷവും അപകടത്തെ പ്രതീക്ഷിക്കാവുന്ന മത്സരം.കുഴികളും വെള്ളവും വഴുക്കലും നിറഞ്ഞ ട്രാക്കിലൂടെ കുതിച്ച് കയറിയാണ് ഡോ.മുഹ മ്മദ് ഫഹദും സഹസാരഥിയായ കോഴിക്കോട് സ്വദേശി രാഷേജ് ലാലും ചേര്‍ന്ന് കേരളത്തിന്റെ കരുത്തറിയിച്ചത്.

മലേഷ്യയില്‍ പ്രധാനമായി നടക്കുന്ന റെയിന്‍ ഫോറസ്റ്റ് ചലഞ്ച് 2014-ലാണ് ഇന്ത്യയില്‍ തുടങ്ങിയത്. ‘കൂഗര്‍ മോട്ടോര്‍ സ്പോര്‍ട്സ്’ ആണ് ഗോവയില്‍ മത്സരം സംഘടിപ്പിച്ചത്.മൂന്നാറിലെ മത്സരവിജയമാണ് ഡോക്ടര്‍ ഫഹദിന് ഗോവയിലേ മത്സരത്തിലേക്കുള്ള വഴി തുറന്ന ത്.ലോകത്തിലെ ഏറ്റവും ദുര്‍ഘടമായ ട്രാക്കുകളില്‍ മൂന്നാം സ്ഥാന ത്തുള്ള ഗോവയില്‍ ആദ്യമായാണ് മത്സരത്തിനിറങ്ങിയത്.21 ടീമു കളാണ് ഏഴുദിവസങ്ങളില്‍ 26 ഘട്ടങ്ങളായി മത്സരിച്ചത്.

ചണ്ഡിഗ ഡില്‍ നിന്നുള്ള കബീര്‍-ദുഷ്യന്ത് ടീം ഒന്നാമതെത്തിയ മത്സരത്തില്‍ കോട്ടയം സ്വദേശി ആനന്ദ് മാഞ്ഞൂരാന്‍ പെരുമ്പാവൂര്‍ സ്വദേശി വിഷ്ണുരാജ് ടീം രണ്ടാം സ്ഥാനം നേടി.മലയാളികളായ സാം കുര്യന്‍-സഖറിയ ടീം നാലാം സ്ഥാനത്തെത്തി. മുഹമ്മദ് ഷഫിന്‍-അബ്രഹാം പോള്‍സണ്‍ ടീം 1600-3000 സി.സി. ഡീസല്‍ വിഭാഗ ത്തി ല്‍ മൂന്നാം സ്ഥാനവും നേടി. ദുബായിലെ ഷിപ്പിങ് കമ്പനിയായ ഗള്‍ ഫ് ഫസ്റ്റി ന്റെ ഉടമയും മലയാളിയുമായ ഷെമി മുസ്തഫ-മുഹമ്മദ് നബില്‍ ടീം 3000 സി.സി ക്ക് മുകളിലെ പെട്രോള്‍ വാഹന വിഭാഗ ത്തില്‍ ഒന്നാമ തെത്തി.

ദുബൈയിലെ ഷിപ്പിങ് കമ്പനിയായ ഗള്‍ഫ് ഫസ്റ്റിന്റെ സ്പോണ്‍സ റിങ് വഴിയായിരുന്നു ഡോ. ഫഹദ് മത്സരത്തിനെത്തിയത്. ഇതി ലൂടെ ഇന്ത്യയിലെ ആദ്യത്തെ സ്പോണ്‍സേര്‍ഡ് ഓഫ് റോഡ് ഡ്രൈ വറുമായി ഡോ. ഫഹദ് മാറി.മലപ്പുറം ജില്ലാ ആയുര്‍വേദാശുപത്രി കുട്ടികളുടെ വിഭാഗത്തിലെ ഡോക്ടറായ ഫഹദിന് സഹ സാരഥിയാ യത് കോഴിക്കോട് പെരുമണ്ണ പി.എച്ച്.സി. യിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജീവ് ലാലായിരുന്നു.

ചെറുപ്പത്തില്‍ തന്നെ വാഹന ങ്ങളോട് ഇഷ്ടം പുലര്‍ത്തിയിരുന്ന ഫഹദ് കഴിഞ്ഞ ആറു വര്‍ഷമായി കേരളത്തിലും പുറത്തും വിവിധ ഓഫ് റോഡ് മത്സരങ്ങളില്‍ പങ്കെ ടുക്കുന്നുണ്ട്. പെരിന്തല്‍മണ്ണ അരക്കുപറമ്പ് പുത്തൂര്‍ സ്വദേശിയായ ഡോ.മുഹമ്മദ് ഫഹദ് ഇപ്പോള്‍ തച്ചനാട്ടുകരയിലാണ് താമസം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!