അലനല്ലൂര്‍: എടത്തനാട്ടുകര അണയംക്കോട് തന്‍ബീഹ് ത്രൈമാസ പ്രബോധന കാമ്പയിന്‍ കെഎന്‍എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കാപ്പില്‍ മൂസ ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി. പി.സുബൈര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.’ മാതൃകാ മഹല്ല് എന്ന വിഷയത്തില്‍ കെഎന്‍എം എജ്യുക്കേഷന്‍ ബോര്‍ഡ് മെമ്പര്‍ ഉസ്മാന്‍ മിശ്കാത്തി പ്രഭാഷണം നടത്തി. അക്ബര്‍ സ്വലാഹി, റഊഫ് സ്വലാഹി, നബീല്‍ കാപ്പില്‍ , അണയംക്കോട് ശാഖ സെക്രട്ടറി റസാഖ് മംഗലത്ത് എന്നിവര്‍ സംസാരിച്ചു.കാപ്പില്‍ നാസര്‍, സി. യൂസഫ് ഹാജി, അണയംക്കോട് പ്രസിഡന്റ് കാപ്പില്‍ മയമി കുഞ്ഞിഹാജി, ട്രഷറര്‍ മാടമ്പാറ മുഹമ്മദ് ഹാജി, കാപ്പുങ്ങല്‍ അലി, പള്ളത്ത് ഉമ്മര്‍, നീറന്‍ കുഴിയന്‍ മുഹമ്മദ് ബഷീര്‍, പാറോ ക്കോട്ട് റഫീക്ക്,എംപി ശറഫുദ്ധീന്‍ ,ഷാനിര്‍ സ്വലാഹി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തന്‍ബീഹ് കാമ്പയിന്‍ കാലയളവില്‍ നടപ്പില്‍ വരുത്തേണ്ട പദ്ധതകളുടെ രൂപരേഖ അവതരിപ്പിച്ചു. സനഫുദ്ധീന്‍ സ്വലാഹി സ്വാഗതം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!