പാലക്കാട്:ജില്ലയിലെ സ്‌കൂളുകളും പരിസരവും അടിയന്തരമായി വൃത്തിയാക്കാനും പ്ലാസ്റ്റിക് , ഭക്ഷണ മാലിന്യങ്ങള്‍, ഇ-വേസ്റ്റ് മാലി ന്യങ്ങള്‍ എന്നിവ സ്‌കൂളുകളില്‍ കെട്ടികിടക്കാതെ അടിയന്തിരമാ യി നീക്കം ചെയ്യാനും ജില്ലയിലെ സ്‌കൂളുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി യുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലയിലെ സ്‌കൂള്‍ പ്രതിനിധികളു ടെ യോഗത്തില്‍ തീരുമാനമായി.ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാത്ത സ്‌കൂളുകളില്‍ എത്രയും വേഗം ഗ്രീന്‍ പ്രോട്ടോ കോള്‍ ഓഫീസറെ നിയോഗിച്ചുകൊണ്ട് ആഴ്ചയില്‍ ഒരു ദിവസം സ്‌കൂളും പരിസരവും വൃത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീക രിക്കണം. സ്‌കൂള്‍ പരിസരങ്ങളില്‍ അപകടകരമായ സാഹചര്യം ഉണ്ടാവാതിരിക്കാന്‍ ഓരോ അധ്യാപകരുടേയും പി.ടി.എ. ഭാരവാ ഹികളുടേയും ശ്രദ്ധ വേണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ ദ്ദേശിച്ചു. കുട്ടികള്‍ പുറത്തുനിന്ന് സ്‌കൂളുകളിലേക്ക് മാലിന്യങ്ങള്‍ കൊണ്ടുവരാതിരിക്കാനുള്ള ബോധത്ക്കരണം നടത്തണം. ഭക്ഷ്യാവ ശിഷ്ടങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ബയോഗ്യാസ് പ്ലാന്റു കളുടെ പ്രവര്‍ത്തനം കൃത്യമായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. പെണ്‍കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ നാപ്കിന്‍ വെന്‍ഡിങ് മെഷീനുകളുടെ പ്രവര്‍ത്തനവും സ്‌കൂള്‍ അധികൃതര്‍ സജ്ജമാണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.എ.ഇ.ഒ., പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചി നീയര്‍മാര്‍ എന്നിവര്‍ അതത് പ്രദേശത്തെ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാനസൗകര്യ വിക സനങ്ങള്‍ ,എന്നിവ പരിശോധിച്ച് ജില്ലാ പഞ്ചായത്ത്, ജില്ല വിദ്യാ ഭ്യാസ ഉപഡയറക്ടര്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. ജില്ല പഞ്ചാ യത്ത് മെമ്പര്‍മാര്‍ മാസത്തില്‍ ഒരു തവണയെങ്കിലും അതാത് മേഖലകളിലെ സ്‌കൂളും പരിസരവും സന്ദര്‍ശിച്ച് വിലയിരുത്തണം. സ്‌കൂളും പരിസരവും വൃത്തിയാക്കുന്നതിന് തൊഴിലുറപ്പ് തൊഴി ലാളികളെ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച് പരിശോധിക്കും, പി.ടി.എ ഭാരവാഹികള്‍, സ്‌കൂള്‍ പരിസരത്തെ വ്യാപാരികള്‍, സന്ന ദ്ധസംഘടനകള്‍ , സ്‌കൂളുകളിലെ എന്‍.സി.സി, എന്‍.എസ്.എസ്. യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ സ്‌കൂളുകളില്‍ ശുചീ കരണ യജ്ഞം സംഘടിപ്പിക്കുന്നതിനും , ജില്ലാ വിദ്യാഭ്യാസ ഓഫീ സര്‍മാര്‍ ,ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവരുടെ പ്രവര്‍ത്ത നങ്ങള്‍ കാര്യക്ഷമവും ഊര്‍ജ്ജിതമാക്കാനും സ്‌കൂളില്‍ പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങള്‍, കെട്ടിടാവശിഷ്ടങ്ങള്‍, സ്‌കൂളിന് ഭീഷണി യായി നില്‍ക്കുന്ന മരങ്ങള്‍ എന്നിവ അടിയന്തിരമായി പരസ്യ ലേലം ചെയ്ത നീക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാനും യോഗ ത്തില്‍ തീരുമാനമായി.സിവില്‍ സ്റ്റേഷനിലെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന ലഘൂകരണ ഓഫീസ് ഹാളില്‍ നടന്ന യോഗത്തില്‍ പാലക്കാട് ഡി.ഡി.ഇ. പി. കൃഷ്ണന്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അനീഷ് , ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് ഗുരുവായൂരപ്പന്‍, ജൂനിയര്‍ സൂപ്രണ്ട് കെ.എസ്. മനോഹരന്‍, പഞ്ചായത്ത് പ്രസി ഡന്റുമാര്‍, അദ്ധ്യാപകര്‍, പി.ടി.എ. ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.