മണ്ണാര്‍ക്കാട്:കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ ഇരുപത്തി യഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി യുവജന റാലിയും പൊതുസമ്മേളനവും സംഘടി പ്പിച്ചു.തെങ്കര പുഞ്ചക്കോട് നിന്നും ആരംഭിച്ച യുവജന റാലി മണല ടി സെന്ററില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സിപിഎം ജില്ലാ കമ്മിറ്റി അംഗം പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.ശ്രീരാജ് അധ്യക്ഷത വഹി ച്ചു.ജില്ലാ വൈസ് പ്രസിഡന്റ് കെ സി റിയാസുദ്ദീന്‍,എന്‍ വിനോദ് കുമാര്‍,ടികെ സുനില്‍,ബ്ലോക്ക് ട്രഷറര്‍ ഷാജ് മോഹന്‍,ബ്ലോക്ക് ജോയിന്റ് സെക്രട്ടറിമാരായ സുഭാഷ് ചന്ദ്രന്,റംഷീക്ക്, വൈസ് പ്രസിഡന്റുമാരായ മന്‍സൂര്‍,സുഭാഷ്.പി,സെക്രട്ടറിയേറ്റംഗങ്ങളായ ആര്.അനൂജ്,ഷനൂബ്,സനൂജ തുടങ്ങിയവര്‍ സംസാരിച്ചു. തെങ്കര മേഖലാ സെക്രട്ടറി വിവേക് സ്വാഗതവും ബിനീഷ് നന്ദിയും പറഞ്ഞു.