അലനല്ലൂര്‍: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പൊതു വിദ്യാഭ്യാസ വകുപ്പ് വകുപ്പ് നടപ്പിലാക്കിയ വിദ്യാലയം പ്രതിഭകളിലേക്ക് പദ്ധതിയുടെ ഭാഗമായി എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂള്‍ നാടിന്റെ പ്രതിഭകളെ ആദരിക്കുന്ന പദ്ധതിക്ക് തുടക്കമായി.സ്‌കൂള്‍ പി.ടി.എ കമ്മറ്റിയുടെയും സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയില്‍ കാര്‍ഷിക ഉപകരണങ്ങളുടെ കണ്ടു പിടുത്തത്തിന് രാഷ്ട്രപതി പുരസ്‌കാരം നേടിയ പ്രതീഷ് ചളവ, ചിത്രകാരനായ നാരായണന്‍ കുട്ടി എടത്തനാട്ടുകര, ചിരട്ടകളില്‍ കര കൗശല വസ്തുകള്‍ പണിത് ശ്രദ്ധേയനായ മുണ്ടക്കുന്ന് സ്വദേശി കൂമഞ്ചേരി അബ്ദുള്‍ റഷീദ് , പെയിന്ററും എഴുത്തുകാരനും പീസ് റേഡിയോ അവതാരകനുമായ ഇബ്നു അലി എടത്തനാട്ടുകര,സാഹിത്യകാരന്‍ ശ്രീധരന്‍ ചളവ, ചിത്രകാരനായ ഡോ. രാജേഷ് മേനോന്‍ മൂച്ചിക്കല്‍, സ്‌കൂള്‍, യൂണിവേഴ്സിറ്റി സംസ്ഥാന മല്‍സരങ്ങളില്‍ കലാ പ്രതിഭ പട്ടം നേടിയ പ്രണവ് എന്നിവരെ വീടുകളിലെത്തി ആദരിച്ചു. സ്‌കൂളിന്റെ മെമന്റോയും സമ്മാനിച്ചു. അധ്യാപകരും വിദ്യാര്‍ഥി കളും പ്രതിഭകളുമായി സംവദിച്ചു.കായിക താരങ്ങളായ വി.പി. സുഹിര്‍, മുഹമ്മദ് പാറോക്കോട്ടില്‍, നിഹാല്‍.എസ്.ഹുസൈന്‍, പ്രമുഖ വ്ളോഗര്‍ അഷ്റഫ് എക്സല്‍,എന്നിവരെയും വരും ദിവസങ്ങളില്‍ വീടുകളിലെത്തി ആദരിക്കും. പ്രതിഭകള്‍ക്ക് മെമന്റോയും സമ്മാനിക്കും.പി.ടി.എ പ്രസിഡന്റ് ഒ. ഫിറോസ് പ്രതിഭകളെ ആദരിക്കല്‍ പദ്ധതി ഉല്‍ഘാടനം ചെയ്തു. എസ്. ആര്‍. ജി കണ്‍വീനര്‍ വിനീത തടത്തില്‍ അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ടി. കെ. മുഹമ്മദ് ഹനീഫ, അധ്യാപകരായ വി. മുഹമ്മദ്, കെ. സത്യദാസ്, സി. നഫീസ, പി. ദിലീപ് കുമാര്‍, എം. മുനീറ ബീഗം, സി. ബഷീര്‍, പി. അച്ച്യൂതന്‍, സ്‌കൂള്‍ ലീഡര്‍ സി. ദിയ എന്നിവര്‍ പ്രസംഗിച്ചു.വിദ്യാര്‍ഥികളായ ലക്ഷ്മി കൃഷ്ണ, ഒ. അഫ്നാന്‍ അന്‍വര്‍, ജോയല്‍ രഞ്ജിത്ത്, എന്‍. അതുല്‍, അനീന, കൃഷ്ണ, ശ്രേയ, പി. മുഹമ്മദ് റയാന്‍ ലിറ്റില്‍ കൈറ്റ്സ് വിദ്യാര്‍ഥികളായ സി. അന്‍ഷിഫ്, യദൂ കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.