മണ്ണാര്‍ക്കാട്:എംഇഎസ് കോളേജില്‍ വെച്ച് വിദ്യാര്‍ഥിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.പള്ളിക്കുന്ന് കുത്തനിയില്‍ വീട്ടില്‍ മുഹമ്മദ് നിഷാദ് (21),തച്ചന്‍കുന്നത്ത് വീട്ടില്‍ ടികെ സുഹൈര്‍ (21) എന്നിവരെയാണ് എസ്‌ഐ ജെപി അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 30നാണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ഥിയായ ഹില്‍വ്യൂ നഗര്‍ ആലുംമൂട്ടില്‍ ലിവിന്‍ കുര്യാക്കോ സിനെ വടി കൊണ്ട് അടിച്ച് കയ്യിന്റെ എല്ലുപൊട്ടിയതുമായി ബന്ധ പ്പെട്ട് മണ്ണാര്‍ക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഇരുവരേയും കോടതിയില്‍ ഹാജരാക്കി. നഗരത്തിലെ ചില കേളേജുകളില്‍ അടിക്കടി ഉണ്ടാകുന്ന വിദ്യാര്‍ഥി സംഘര്‍ഷങ്ങളി ല്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് ശക്തമായ നടപടി കള്‍ സ്വീകരിച്ച് വരുന്നതായി എസ്‌ഐ അരുണ്‍കുമാര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!