അലനല്ലൂര്‍:പുല്‍വര്‍ഗത്തിലെ ഏറ്റവും വലിയ സസ്യമായ മുളയെ തേടി ചളവ ജിയുപിസ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബ് പ്രവര്‍ത്തകര്‍ നടത്തിയ യാത്ര അറിവിന്റെ അനുഭവമായി.പ്രകൃതിയിലെ വൈവിധ്യമാര്‍ന്ന സസ്യജാലങ്ങള്‍ക്കിടയില്‍ വലിയ പ്രത്യേകത കളോടെ വളര്‍ന്ന് നില്‍ക്കുന്ന സസ്യമാണ് മുളയെന്ന തിരിച്ചറി വിലേക്കാണ് വിദ്യാര്‍ഥിസംഘത്തെ യാത്രയെത്തിച്ചത്. പരിസ്ഥിതി സംരക്ഷണ,പ്ലാസ്റ്റിക് നിരോധന പ്രവര്‍ത്തനങ്ങളില്‍ മുള കൊണ്ടു ള്ള ഉത്പന്നങ്ങള്‍ മാറ്റി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും യാത്ര വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തി.ചുറ്റുപാടുള്ള സസ്യജന്തു ജീവജാലങ്ങളെ കൂട്ടായി കണ്ട് പരിപാലിക്കുന്നതിനുള്ള താത്പര്യം കുട്ടികളില്‍ ജനിപ്പിക്കുന്നതിനായാണ് പരിസ്ഥിതി ക്ലബ്ബ് ഇത്തര ത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി സ്‌കൂളില്‍ മുള കൊണ്ടുള്ള ഉത്പന്നങ്ങളുടെ പ്രദര്‍ ശനവും ഉത്പന്ന നിര്‍മ്മാണ ശില്‍പ്പശാല നടത്താനും ഉദ്ദേശിക്കു ന്നതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. പ്രധാന അധ്യാപകന്‍ അബ്ദുല്‍ റഷീദ് ചതുരാല,അധ്യാപകരായ പിഎസ് ഷാജി, പി.അഭി ജിത്ത്,കെ രവികുമാര്‍, പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായ ഫാത്തിമ റുഷ്ദ്, അസ്മില, പ്രണവ്, ആനന്ദ്കൃഷ്ണ, നെഹാഫാത്തിമ, ഫാത്തിമ നിദ എന്നിവര്‍ നേതൃത്വം നല്‍കി.