മണ്ണാര്‍ക്കാട്:അഞ്ച് പതിറ്റാണ്ടോളമായി മണ്ണാര്‍ക്കാട്ടെ വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലും ജീവകാരുണ്യ-സാന്ത്വന പ്രവര്‍ത്തനങ്ങളിലും സമര്‍പ്പിത സേവനമനുഷ്ഠിക്കുന്ന പി.മുഹമ്മ ദലി അന്‍സാരി മാസ്റ്ററെ കെ.എസ്.ടി.യു മണ്ണാര്‍ക്കാട് ഉപജില്ലാ ക മ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ദേശീയ അധ്യാപകദിനാചര ണത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടില്‍ ഉപഹാര സമര്‍പ്പണവും വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് പൊന്നാടയണിയിക്കലും നടത്തി.ഉപജില്ലാ സെ ക്രട്ടറി സലീം നാലകത്ത് അധ്യക്ഷനായി.ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട്,വൈസ് പ്രസിഡണ്ട് കെ.പി.എ.സലീം,വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി. അന്‍വര്‍ സാദത്ത്,റഷീദ് ചതുരാല, ഉപജില്ലാ ഭാരവാഹികളായ കെ.ജി. മണികണ്ഠന്‍, വി.പി.മുസ്തഫ,കെ. എ.മനാ ഫ്,കെ.ടി.ജഫീര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!