മണ്ണാര്‍ക്കാട്:യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്ന് ഉബൈദ് ചങ്ങലീരി നഗറില്‍ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാ ടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിഎ സാജി ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ,ജില്ലാ പ്രസിഡ ന്റ് കളത്തില്‍ അബ്ദുല്ല,യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം എ സമദ്,ജില്ലാ ലീഗ് നേതാക്കളായ പിഎ തങ്ങള്‍,എംഎം ഹമീദ്,എന്‍ ഹംസ,പൊന്‍പാറ കോയക്കുട്ടി, കെപി മൊയ്തു, കല്ലടി അബൂബക്കര്‍ ,കെടി ജബ്ബാര്‍,ടിഎ സലാം മാസ്റ്റര്‍,സി മുഹമ്മദ് ബഷീര്‍,പിപി അന്‍വര്‍ സാദത്ത്,കെസി സല്‍മാന്‍,ഷറഫു പിലാക്കല്‍,കെഎം സാലിഹ ടീച്ചര്‍,എസ് കുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. .കോടതിപ്പടി തറയില്‍ ഓഡിറ്റോറിയത്തിലാണ് പ്രതി നിധി സമ്മേളനം നടക്കുന്നത്. ഓണ്‍ലൈന്‍ മുഖേന തെരഞ്ഞെടുത്ത ആയിരം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!