അലനല്ലൂര്‍: ഗ്രാമപഞ്ചായത്തിലെ വിവിധയിടങ്ങളിലായി കാല ങ്ങളായി തുടര്‍ന്നു കൊണ്ടിരിക്കുന്ന മോഷണപരമ്പര പ്രത്യേക സംഘം അന്വേഷിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ റഷീദ് ആലായന്‍ വാര്‍ത്തകുറിപ്പില്‍ ആവശ്യ പ്പെട്ടു. കഴിഞ്ഞ ദിവസം അലനല്ലൂര്‍ ഗ്രാമപഞ്ചായത്തംഗവും റിട്ട.അധ്യാപികയുമായ പി.സ് ദേവകി ടീച്ചറുടെ വീട്ടിലും മോഷണശ്രമം നടന്നിരുന്നു. ദേവകി ടീച്ചറുടെ വീട്ടിലെ തകര്‍ത്ത വാതിലില്‍ വ്യക്തമായി കണ്ടിരുന്ന വിരലടയാളം വീട്ടിലെത്തിയ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പോലീസ് പരിശോധന നടത്തിയില്ല. പ്രധാനമായും എടത്തനാട്ടുകരയിലും കര്‍ക്കിടാം കുന്നിലെ ചിലയിടങ്ങളിലും ആളൊഴിഞ്ഞ വീടുകള്‍ കേന്ദ്രീകരിച്ച് നടന്ന 20 ഓളം മോഷണങ്ങളില്‍ ഒന്നിന് പോലും തുമ്പ് കണ്ടെത്താന്‍ ഇതുവരെയും അന്വേഷണം നടത്തിയ നാട്ടുകല്‍ പൊലീസിന് സാധിക്കാത്ത സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണമെന്ന ആവശ്യമുന്നയിക്കുന്നത്. എടത്തനാട്ടുകരയിലെ മസ്ജിദുല്‍ റവാഹ യിലെ സംഭാവനപ്പെട്ടി തകര്‍ത്തും ചളവ പൂവത്തിങ്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടി തകര്‍ത്തും വരെ മോഷണം അര ങ്ങേറി.വീട് പൂട്ടി സമാധാനത്തോടെ പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ് ജനങ്ങള്‍ക്ക്.ഇതുവരെ നടന്നിട്ടുള്ള മോഷണങ്ങള്‍ ക്കെല്ലാം സമാനതകള്‍ ഏറെയാണ്. വാതില്‍ തകര്‍ക്കുന്ന രീതിയും, വീടിനകത്തെ അലമാരകളിലും മറ്റും തിരച്ചില്‍ നടത്തുന്ന തുമെല്ലാം. മോഷണം നടന്ന എല്ലാ ഇടങ്ങളിലും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തിയിട്ടും യാതൊന്നും കണ്ടെത്താനായില്ല.മോഷണ കേസുകളില്‍ ഒട്ടുമിക്ക കേസുകളും നാട്ടുകല്‍ പോലീസും ചുരുക്കം ചിലത് മേലാറ്റൂര്‍ പോലീസുമാണ് അന്വേഷിച്ചത്. എന്നാല്‍ ഒന്ന് പോലും തെളിയിക്കാന്‍ പോലീസിനായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രത്യേക സംഘം അന്വേഷക്കണമെന്ന ആവശ്യം ഉന്നയിച്ചതെന്നും ഇതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും റഷീദ് ആലായന്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!