മണ്ണാര്‍ക്കാട്:നെല്ലിപ്പുഴ നജാത്ത് കോളേജില്‍ ഇന്നലെ നടന്ന വിദ്യാര്‍ ത്ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് 7 പേരെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു.സീനിയര്‍ വിദ്യാര്‍ത്ഥികളായ തെങ്കര അയ്‌നിപ്പുള്ളി വീട്ടില്‍ അക്ഷയ് (19), കൈതച്ചിറ മുക്കാട് അരിപ്പത്തൊടി വീട്ടില്‍ ഗോകുല്‍(19), നാട്ടുകല്‍ കൊങ്ങത്ത് വീട്ടില്‍ മുഹമ്മദ് ഫായിസ് (20), കൂട്ടിലക്കടവ് പെരുമണ്ണില്‍ വീട്ടില്‍ മുഹമ്മദ് ജസീല്‍(21), കാഞ്ഞിര പ്പുഴ പുളിക്കല്‍ കമ്മാട്ടില്‍ വീട്ടില്‍ മുഹമ്മദ് അജ്മല്‍ (21), പല്ലിശ്ശേരി മഠത്തില്‍കുണ്ട് സ്രാമ്പിക്കല്‍ വീട്ടില്‍ മുഹമ്മദ് അന്‍സാര്‍ (21), ചേലക്കാട്ടുതൊടി ജുനൈസ് (22) എന്നിവരെയാണ് സിഐ എംകെ സജീവ്,എസ്‌ഐ അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവര്‍ കോളേജിലെ ഉശിരന്‍സ് എന്ന ഗ്യാങ്ങിലുള്ള വരാണ് എന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ വധശ്രമം ഉള്‍പ്പ ടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോട തിയില്‍ ഹാജരാക്കി. കേസില്‍ കണ്ടാലറിയാവുന്ന നാല്‍ പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.കഴിഞ്ഞ ദിവസമാണ് കോളേജില്‍ സംഘര്‍ഷമുണ്ടായത്.സംഘര്‍ഷത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ സവാദ്, മുഹമ്മദ് അര്‍ഷാദ്, ഹിഷാം എന്നിവര്‍ ക്ക് പരിക്കേറ്റിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!