മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാ ര്‍ക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 9 ദേശീയ വ്യാപാരി ദിനം സമുചിതമായി ആചരിച്ചു. മണ്ണാര്‍ക്കാട് വ്യാപാരഭവനില്‍ യൂ ണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ് ലിം പതാക ഉയര്‍ത്തി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സാമ്പത്തിക വിഷയങ്ങളില്‍പ്പെട്ട് ആത്മ ഹത്യ ചെയ്ത വ്യാപാരികള്‍ക്ക് ഭാരവാഹികള്‍ ആദരാഞ്ജലികള്‍ അ ര്‍പ്പിച്ചു.മണ്ണാര്‍ക്കട്ടെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ എത്തി കോ വിഡ് സുരക്ഷാമാനദണ്ഡങ്ങളില്‍ വ്യാപാരികള്‍ പ്രത്യേകം ചെയ്യേ ണ്ട കാര്യങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തി.ബോധവല്‍ക്ക രണ പരിപാടി മണ്ഡലം പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ ഉദ്ഘാ ടനം ചെയ്തു. ഏകോപന സമിതി ഭാരവാഹികളായ ജോണ്‍സണ്‍, ഷമീര്‍, അക്ബര്‍ ഫെയ്‌സ്,ഗുരുവായൂരപ്പന്‍,സജി ജനത,ഡേവിസണ്‍ എന്നി വര്‍ നേത്യത്വം നല്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!