അലനല്ലൂര്‍::ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് വീണ് അംഗനവാടി വര്‍ക്കര്‍ മരിച്ചു.അലനല്ലൂര്‍ ഉപ്പുകുളം ഊട്ടുപുറത്ത് ഭാസ്‌കരന്റെ ഭാര്യ ചന്ദ്രിക (61) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെ കല്ല്യാണകാപ്പില്‍ വെച്ചായിരുന്ന അപകടം. വട്ടമ്പ ലത്ത് അംഗനവാടി വര്‍ക്കര്‍മാര്‍ക്കുള്ള ട്രെയിനിംഗില്‍ പങ്കെടുത്ത് ഓട്ടോറിക്ഷയില്‍ മടങ്ങുകയായിരുന്നു ഇവര്‍. കയ്യിലുണ്ടായിരു ബാഗ് താഴേക്ക് വീഴുകയും ഇതെടുക്കാനുള്ള ശ്രമത്തിനിടെയാണ് ചന്ദ്രിക ഓട്ടോയില്‍ നിന്നും പുറത്തേക്ക് വീണത്. ഉടന്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനാ യില്ല. എടത്തനാട്ടുകര ചളവ അംഗനവാടിയിലെ വര്‍ക്കറാണ് മരിച്ച ചന്ദ്രിക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!