അലനല്ലൂര്‍:എന്നും മനോഹരമായ യാത്രകളുടെ വിവരണങ്ങളു മായി നവമാധ്യമങ്ങളിലുടെ കാഴ്ചക്കാരുടെ മുന്നിലെത്തുന്ന എടത്ത നാട്ടുകരക്കാരന്‍ അഷ്‌റഫ് എക്‌സല്‍ ഇപ്പോളെത്തുന്നത് ഒരു വോട്ട് ചോദിച്ചാണ്.അഷ്‌റഫ് ഒരു പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കു കയല്ല. സാഹസിക സഞ്ചാരികളുടെ ഏറ്റവും വലിയ സ്വപ്‌നമായ ഫിയല്‍രാവന്‍ ആര്‍ട്ടിക്ക് പോളാര്‍ എക്‌സ്‌പെഡിഷന്‍ പങ്കെടുക്കാ നായാണ് ട്രാവല്‍ വ്‌ളോഗറും അലനല്ലൂര്‍ എടത്തനാട്ടുകര സ്വദേശി യുമായ കെവി അഷ്‌റഫ് അലി എന്ന അഷ്‌റഫ് എക്‌സല്‍ വോട്ട് തേടുന്നത്.അറുപത് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന വേള്‍ഡ് കാറ്റഗറിയില്‍ മുപ്പതിനായിരത്തിനടുത്ത് വോട്ടുമായി ഒന്നാം സ്ഥാനത്ത് നില്‍ ക്കുന്ന അഷ്‌റഫ് മലയാളത്തിന്റെ പ്രതീക്ഷയായി മാറിക്കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്ക പ്പെടുന്ന ഇരുപത് പേര്‍ക്കാണ് പോളാര്‍ എക്‌സ്‌പെഡിഷനില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. രാജ്യങ്ങളെ പത്ത് വിഭാഗ ങ്ങളായി തിരിച്ച് ഓണ്‍ലൈന്‍ വോട്ടിങ്ങ് വഴി ആദ്യസ്ഥാനത്തെ ത്തുന്ന പത്ത് പേര്‍ക്കാണ് ദൗത്യത്തിന് യോഗ്യത ലഭിക്കുക. വോട്ടിം ഗില്‍ അഷ്‌റഫ് ഏറ്റവും മുന്നില്‍ നില്‍ക്കുമ്പോള്‍ ഇത്തണവയും ഫിയല്‍രാവനില്‍ മലയാളിയെത്തുമോയെന്ന ആകാംക്ഷയും മുറുകുകയാണ്. സ്‌കാന്റിനേവിയന്‍ ആര്‍ട്ടിക് സര്‍ക്കിളില്‍ മൈനസ് മുപ്പത് മുതല്‍ മൈനസ് നാല്‍പ്പത് വരെ താപനിലയില്‍ നായ്ക്കള്‍ വലിക്കുന്ന വണ്ടിയില്‍ മുന്നൂറ് കിലോമീറ്റര്‍ യാത്രയാണ് ഫിയല്‍രാവന്‍ ആര്‍ട്ടിക് പോളാര്‍. കഠിനമായ തണുപ്പും മേഖലയിലെ അപകടസാധ്യതകള്‍ കൊണ്ടും ലോകത്തിലെ തന്നെ ഏറ്റവും സാഹസികമായൊരു വിനോദമാണിത്. ഇന്ത്യയില്‍ നിന്നും ഒരുപാട് പേര്‍ മത്സരിക്കുന്നുണ്ട്.കേരളത്തില്‍ നിന്നും അഷ്‌റഫി നാണ് അവസരം.പിന്നെ ആന്ധ്രയിലെ ഹൈദരാബാദ് സ്വദേശി ക്കും.ഹൈദരാ ബാദ് സ്വദേശി നേടിയ വോട്ടുകളുടെ ഇരട്ടിയുമായി അഷ്‌റഫ് കുതിക്കുകയാണ്.ഇനി ഇരുപത് ദിവസമാണ് ഓണ്‍ലൈന്‍ വോട്ടിംഗിന് ശേഷിക്കുന്നത്. മുന്‍പ് മലയാളിയായ ഡോ ബാബു ക്കയും മത്സരത്തില്‍ വിജയിച്ച് ആര്‍ട്ടിക്കിലെ കൊടും തണുപ്പില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്തിട്ടുണ്ട്.മലയാളത്തിലെ അറിയ പ്പെടുന്ന ട്രാവല്‍ വ്‌ളോഗറാണ് എടത്തനാട്ടുകര കോട്ടപ്പള്ള കൂരിക്കാടന്‍ മുഹമ്മദ് ബഷീറിന്റെയും ആയിഷയുടേയും മൂന്നാ മത്തെ മകനായ അഷ്‌റഫ്. യൂട്യൂബ് ചാനലിലൂടെയാണ് യാത്രകള്‍ അവതരിപ്പിക്കുന്നത്. 1,79,000 സബ്‌സ്‌ക്രൈബേഴ്‌സ് നിലവില്‍ ചാനലിനുണ്ട്. ചെറുപ്പം മുതല്‍ യാത്ര ഹരമാക്കി മാറ്റിയ അഷ്‌റഫിന് വീട്ടുകാരുടെയും ഭാര്യ ഫെബിനയുടെയും അകമഴിഞ്ഞ പിന്തുണ യുണ്ട്.മക്കളായ ആദിയും ഐദിയും ഉപ്പയുടെ യാത്രകളെ ഇഷ്ട പ്പെടുന്നു. ഊണും ഉറക്കവും മറന്ന് ഫിയല്‍രാവന്‍ മാത്രം സ്വപ്‌നം കണ്ട് നവമാധ്യമങ്ങള്‍ വഴി വോട്ട് തേടുന്ന തിരക്കിലാണ് അഷ്‌റഫ്. അഷ്‌റഫിന് വോട്ട് തേടി സുഹൃത്തുക്കളും നവമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നു.
അഷ്‌റഫിന് വോട്ട് ചെയ്യാന്‍ ക്ലിക് ചെയ്യുക: https://polar.fjallraven.com/contestant/?id=7043
വോട്ട് ചെയ്യാന്‍ സാധിക്കാത്തവര്‍ ഈ പോസ്റ്റ് നോക്കുക:
https://www.facebook.com/541752912872412/posts/947777768936589?sfns=1