മണ്ണാര്‍ക്കാട്:ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലാമേളയ്ക്ക് മണ്ണാര്‍ ക്കാട് ശ്രീ മൂകാംബിക വിദ്യാനികേതനില്‍ നിറപ്പകിട്ടാര്‍ന്ന തുടക്കം. പ്രശസ്ത നോവലിസ്റ്റ് സി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ഓരോ കുട്ടി കളിലുമുള്ള കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കാന്‍ ഗുരുനാഥന്‍ മാര്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.മണ്ണാര്‍ക്കാട് നഗരസഭ കൗണ്‍സിലര്‍ ടി ഹരിലാല്‍ അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനി കേതന്‍ ജില്ലാ പ്രസിഡന്റ് എംകെ നാരായണന്‍ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സമിതി അംഗം വികെ അപ്പുകുട്ടി, എസ്എംവിഎന്‍ പ്രസിഡന്റ് എന്‍പി രാമന്‍ നമ്പീശന്‍, ക്ഷേമ സമിതി പ്രസിഡന്റ് എ ശ്രീനിവാസന്‍,മാതൃസമിതി പ്രസിഡന്റ് ശരണ്യ അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.സ്വാഗത സംഘം ചെയര്‍മാന്‍ എന്‍ആര്‍ സുരേഷ് സ്വാഗതവും പ്രിന്‍സിപ്പാള്‍ രേണുക മനോജ് നന്ദിയും പറഞ്ഞു.ജില്ലയിലെ നാല്‍പ്പതോളം വിദ്യാലയങ്ങ ളില്‍ നിന്നുള്ള കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലാമേള മണ്ണാര്‍ ക്കാട് ശ്രീ മൂകാംബിക വിദ്യാനികേതനിലെ ഏഴ് വേദികളിലായാണ് നടക്കുന്നത്.ഒന്നാം ദിനം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 396 പോയിന്റുമായി മുളയങ്കാവ് ശ്രീ സരസ്വതി വിദ്യാനികേതനാണ് മുന്നില്‍.390 പോയിന്റുമായി കല്ലേക്കാട് വ്യാസ വിദ്യാ പീഠം രണ്ടാം സ്ഥാനത്തും 353 പോയിന്റുമായി ആതിഥേയരായ ശ്രീ മൂകാംബിക വിദ്യാനികേതന്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.