അഗളി: അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 30 ലിറ്റര്‍ ചാ രായവും 1200 ലിറ്റര്‍ വാഷും കണ്ടെത്തി.ഓണം സ്‌പെഷ്യല്‍ ഡ്രൈ വിനോടനുബന്ധിച്ച് പാലക്കാട് അസി.എക്‌സൈസ് കമ്മീഷണല്‍ എം രാകേഷിന്റെ നേതൃത്വത്തില്‍ പാലക്കാട് സ്‌പെഷ്യല്‍ സ്‌ക്വാ ഡ് പാര്‍ട്ടി നടത്തിയ പരിശോധനയിലാണ് ചാരായവും വാഷും പിടി കൂടിയത്.പുലര്‍ച്ചെ മൂന്ന് മണിയോടെ കക്കുപ്പടി ഊരിന് സമീപം ഭവാനിപുഴയുടെ തീരത്ത് കുറ്റിക്കാട്ടില്‍ നിന്നാണ് വെള്ളം ചേര്‍ക്കാ ത്ത ദം ചാരായം കണ്ടെത്തിയത്.ഷോളയൂര്‍ ഗോഞ്ചിയൂര്‍ ഊരിന ടുത്ത് എഴുത്തുകാല്‍ പാറയ്ക്ക് സമീപത്ത് നിന്നാണ് ചാരായം വാ റ്റാനായി സൂക്ഷിച്ചിരുന്ന വാഷും വാറ്റുപകരണങ്ങളും പിടികൂടി യത്.
മണ്ണാര്‍ക്കാട് മേഖലയില്‍ വിദേശമദ്യവില്‍പ്പന ശാല അടച്ചിട്ടിരിക്കു ന്നതിനാല്‍ അട്ടപ്പാടിയില്‍ നിലവില്‍ ചാരായത്തിന് വന്‍ ഡിമാന്‍ ഡുണ്ട്.ലിറ്ററിന് 1400 രൂപ വരെ വിലയുള്ളതായാണ് എക്‌സൈസി ന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.രാത്രി വനത്തി ല്‍ നിന്നും വാറ്റിയ ചാരായം മൊത്ത വില്‍പ്പന ലക്ഷ്യമാക്കി ഊരിന് സമീപത്തേക്ക് എത്തിച്ചതായിരിക്കാമെന്നാണ് എക്‌സൈസ് കരു തുന്നത്.സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.കേസ് രേഖകളും തൊ ണ്ടിമുതലും തുടരന്വേഷണത്തിനായി അഗളി എക്‌സൈസ് റേഞ്ച് ഓഫീസിന് കൈമാറി.
പ്രിവിന്റീവ് ഓഫീസര്‍ ജി പ്രഭ,സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ പ്രമോദ്,ശ്രീകുമാര്‍,അഷ്‌റഫലി,അലി അസ്‌കര്‍,വിപിന്‍ ദാസ്,വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഭുവനേശ്വരി ഡ്രൈവര്‍മാരായ കണ്ണദാസ്,രാധാകൃഷ്ണന്‍ എന്നിവരും പരിശോധ നയില്‍ പങ്കെടുത്തു.