കോട്ടോപ്പാടം: കാപ്പുപറമ്പ് പ്രദേശത്ത് കാട്ടാനയിറങ്ങി കൃഷി നശി പ്പിച്ചു.ഞായറാഴ്ച പുലര്‍ച്ചെയോടെയെത്തിയ കാട്ടാനകള്‍ കര്‍ഷകരു ടെ നിരവധി തെങ്ങ്,കമുക്,വാഴ എന്നീ വിളകളാണ് നശിപ്പിച്ചത്. തോണിക്കര ഉമ്മര്‍,വളപ്പില്‍ മുഹമ്മദ്,ഹംസപ്പ എന്നിവരുടെ കൃഷി കളാണ് നശിപ്പിക്കപ്പെട്ടത്.തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ തമ്പടിച്ചിട്ടുള്ള കാട്ടാനകളാണ് വെള്ളിയാര്‍ പുഴ കടന്ന് പ്രദേശത്തെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.ജനവാസ കേന്ദ്രത്തിന് അമ്പത് മീറ്റര്‍ വരെ കാട്ടാനകളെത്തിയിരുന്നു.ഇതോടെ ഭയപ്പാടിലാ ണ് ജനങ്ങള്‍.കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ ആഴ്ചകളോളമായി കാട്ടാനകളുടെ സാന്നിദ്ധ്യമുണ്ട്.വനപാലകര്‍ ഇവയെ മലകയറ്റി വിട്ടിരുന്നുവെങ്കിലും വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ഫാമി ല്‍ നിലയുറപ്പിച്ച കാട്ടാനകള്‍ ഫാമിലെ തൊഴിലാളികളേയും, ചുറ്റു മുള്ള പ്രദേശവാസികളേയും ഭീതിയിലാക്കുകയാണ്.കാട്ടാനകളെ മലയകയറ്റാനും ജനവാസ കേന്ദ്രങ്ങളിലേക്ക് കാട്ടാനകളെത്താതി രിക്കാനും വനംവകുപ്പ് ശാശ്വതമായ പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.