മണ്ണാര്‍ക്കാട്: കോവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം നിയ ന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കിയ ലോക് ഡൗണ്‍ കാലയ ളവില്‍ മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്തത് അറുപത് അബ്കാരി കേസുകള്‍.അബ്കാരി കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി എക്‌സൈസ് വകുപ്പ് നടപ്പിലാക്കിയ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റില്‍ മണ്ണാര്‍ക്കാട്,അട്ടപ്പാടി താലൂക്കുകളില്‍ നടത്തിയ പരിശോധനയിലാണ് മണ്ണാര്‍ക്കാട് സര്‍ക്കിള്‍,മണ്ണാര്‍ക്കാട് റെയ്ഞ്ച്,അഗളി റെയ്ഞ്ചു ഓഫീസുകളിലായി ഇത്രയും കേസുകള്‍ എടുത്തിട്ടുള്ളതെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസ് അറിയിച്ചു.121 കഞ്ചാവു ചെടികള്‍,72 ലിറ്റര്‍ ചാരായം,11,223 ലിറ്റര്‍ വാഷ്,അഞ്ചു കിലോ ഹാന്‍സ്,26 ലിറ്റര്‍ അരിഷ്ടം എന്നിവയും കണ്ടെടുത്തിരുന്നു.കേസുകളില്‍ 24 പ്രതികളാണ് ഉള്ളത്. പോലീ സും വനപാലകരും മേഖലയില്‍ നിന്നും വാഷ് പിടികൂടിയിരുന്നു.
അട്ടപ്പാടി താലൂക്ക് കേന്ദ്രീകരിച്ചാണ് എക്‌സൈസിന്റെ കൂടുതല്‍ റെയ്ഡുകള്‍ നടന്നിട്ടുള്ളത്.പുഴയോരം,മലയിടുക്കള്‍,വനമേഖല എന്നി വടങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്.നടന്ന് പോലും എത്തിപ്പെടാന്‍ പ്രയാസമായ വനപ്രദേശങ്ങളില്‍ കിലോമീറ്ററുകള്‍ താണ്ടിയെത്തിയാണ് ചെന്താമല പോലെയുള്ള സ്ഥലങ്ങളില്‍ നി ന്നും എക്‌സൈസ് വാഷ് പിടികൂടിയിട്ടുണ്ട്. പുഴയോരങ്ങള്‍, മലയി ടുക്കുകള്‍,വനയോരമേഖലയോടും ചേര്‍ന്നുമാണ് കൂടുതല്‍ വാറ്റ് കേന്ദ്രങ്ങള്‍ കണ്ടെത്തിയിരുന്നത്.മണ്ണാര്‍ക്കാട് നിന്നോ ആനകെ ട്ടിയില്‍ തമിഴ്‌നാട് അതിര്‍ത്തി ഭാഗങ്ങളില്‍ നിന്നാണ് അട്ടപ്പാടിയി ലേക്ക് വിദേശമദ്യം എത്തിയിരുന്നത്.ലോക് ഡൗണില്‍ വിദേശമദ്യ വില്‍പ്പന ശാലകള്‍ അടച്ചതോടെയാണ് മേഖലയില്‍ വാറ്റ് വ്യാപക മായത്.എന്നാല്‍ ലോക് ഡൗണ്‍ ഇളവില്‍ മദ്യവില്‍പ്പനശാലകള്‍ തുറന്നെങ്കിലും അട്ടപ്പാടയിലെ വ്യാജവാറ്റിന് അയവു വന്നിട്ടില്ലെ ന്നാണ് വസ്തുത.
കഴിഞ്ഞ ദിവസം കോട്ടത്തറ വീട്ടിക്കുണ്ട് ഊരിന് സമീപത്തെ നീര്‍ച്ചാലിന് സമീപത്ത് നിന്നും 450 ലിറ്റര്‍ വാഷ് കണ്ടെത്തിയി രുന്നു.നാലു ബാരലുകളിലും ഒരു ബക്കറ്റിലുമായാണ് വാഷ് സൂ ക്ഷിച്ചിരുന്നത്.അഗളി എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ രജീഷ് കുമാര്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ പോള്‍ പി ഡി,സദാനന്ദ കമ്മത്ത്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രേംകുമാര്‍,രങ്കന്‍,ഡ്രൈവര്‍ വിഷ്ണു എന്നിവര്‍ പങ്കെടുത്തു.