അഗളി:ഗോത്രഭാഷയില്‍ കവിതകള്‍ കുറിച്ച് എഴുത്തു ലോകത്ത് തന്റെ പേരും അടയാളപ്പെടുത്തുകയാണ് അട്ടപ്പാടി ദാസന്നൂര്‍ സ്വ ദേശി കെ രമേഷ് കുമാര്‍.ആര്‍കെ അട്ടപ്പാടി എന്ന തൂലികാ നാമ ത്തില്‍ ഒരു പതിറ്റാണ്ടിലധികമായി എഴുത്തില്‍ സജീവമാണ് ഈ യുവകവി.തമ്പ് എന്ന സംഘടനയുടെ ഗോത്രഭൂമി മാസികയിലാണ് ആദ്യലേഖനം പ്രസിദ്ധീകരിച്ചത്.2020ല്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ കാവാ എന്ന കവിതയും മാര്‍ഗ എന്ന ഓണ്‍ലൈന്‍ മാസികയില്‍ എണെ കനാസ് എന്ന കവിതയും പ്രസിദ്ധീകരിച്ചു.കൃഷി സംരക്ഷി ക്കാനായി രാത്രിയില്‍ കൃഷി ഭൂമിയില്‍ കെട്ടിയുണ്ടാക്കിയ താല്‍ ക്കാലിക വീട്ടിലെത്തുന്നവരുടെ ഉറക്കവും കാഴ്ചപ്പാടും പങ്കുവെ ക്കുന്ന അന്തിക്കടെ (അന്തിയുറക്കം) എന്ന കവിത ഇതിനകം ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.ആത്മ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് ഈ കവിത പ്രസിദ്ധീകരിച്ചത്.അയ്യപ്പനും കോശിയും എന്ന സിനിമയില്‍ നഞ്ചിയമ്മ ഗോത്രഭാഷയില്‍ ആലപിച്ച ഗാനവും ഹിറ്റായിരുന്നു. ഗോത്രഭാഷ കവിത,മലയാളം പരിഭാഷ,ഹ്രസ്വചിത്ര പ്രവര്‍ത്തനങ്ങ ള്‍,തനതു നാടക പ്രവര്‍ത്തനം,സാമൂഹ്യ പ്രവര്‍ത്തനം എന്നിവയാണ് ആര്‍കെ അട്ടപ്പാടിയുടെ പ്രവര്‍ത്തനമേഖല.ദാസന്നൂര്‍ ഊരിലെ കാ ളിയപ്പന്‍ ശിവജ്യോതി ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. ജയന്തി യാണ് ഭാര്യ.