കോട്ടോപ്പാടം: വായനയുടെ വസന്തം സമ്മാനിച്ച് പുറ്റാനിക്കാട് സ ന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്ററിന്റെ പുസ്‌കത ചെപ്പ് പരിപാടിക്ക് സമാപനമായി.വായനപക്ഷാചരണ പരിപാടിയു ടെ ഭാഗമായാണ് പുസ്തകചെപ്പൊരുക്കിയത്.പതിനെട്ട് ദിവസത്തോ ളം നീണ്ട പുസ്തകചെപ്പില്‍ പ്രശസ്ത സാഹിത്യകാരന്‍മാരുടെ കൃതിക ള്‍ സാഹിത്യകാരന്‍മാരും വായനക്കാരും ലൈബ്രറിയുടെ വിജ്ഞാ നം കൈക്കുമ്പിളില്‍ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ പരിചയപ്പെടു ത്തി.എഴുത്തുകാരനായ ശിവപ്രസാദ് പാലോട് കൃഷ്ണദാസ് കാരാകു ര്‍ശ്ശി,കെ.പി.എസ്. പയ്യനെടം,പി.എന്‍ .മോഹനന്‍,ജയമുകുന്ദന്‍ , ചന്ദ്ര ദാസന്‍,വിഭു പിരപ്പന്‍കോട്,സി.കെ.ജയശ്രീ, മധു അലനല്ലൂര്‍, സുധാ കരന്‍ മണ്ണാര്‍ക്കാട്,അജയന്‍.കെ, രംഗനാഥന്‍ മാസ്റ്റര്‍, വിനോദ് ചെ ത്തല്ലൂര്‍,എം.കെ.ഹരിദാസ്, കവിത ടീച്ചര്‍ , മനോജ് വീട്ടിക്കാട്, എസ്. ആര്‍. ഹബീബുള്ള , പി.ഒ. കേശവന്‍, പി.എം. മധു,വിനോദ് കുമാര്‍. കെ.കെ. എന്നിവര്‍ വിവിധ ദിവസങ്ങളിലായി പങ്കെടുത്തു. ബാല വേദി അംഗങ്ങളായറിസ മെഹ്‌റിന്‍,ഹന്നഫാത്തിമ,നിദ ഫാത്തിമ, അനുകൃഷ്ണ, അഹ്‌സന, സിബിയോണ്‍ ചാക്കോ എന്നിവരും പുസ്തകാ വതരണം നടത്തി.ലൈബ്രറി പ്രസിഡന്റ് മൊയ്തീന്‍കുട്ടി.സി, സെക്ര ട്ടറി എം. ചന്ദ്രദാസന്‍, വിപിന്‍.കെ,രാമകൃഷ്ണന്‍ കെ,ഷൗക്കത്തലി. എ, ഹരിദാസ് .കെഎന്നിവര്‍ നേതൃത്വം നല്‍കി. വായനാപക്ഷാചരണ ത്തോടനുബന്ധിച്ച് സാഹിത്യക്വിസ്, പി.എന്‍.പണിക്കര്‍, ജി.ശങ്കരപ്പി ള്ള ,കേശവദേവ്, വൈക്കം മുഹമ്മദ് ബഷീര്‍,ഐ.വി. ദാസ് അനു സ്മരണം,വായനാക്കുറിപ്പ് അവതരണം എന്നിവയും നടന്നു.
