അലനല്ലൂര്‍:എടത്തനാട്ടുകര ഉപ്പുകുളത്ത് കഴിഞ്ഞ രാത്രി കടുവയെ കണ്ടതായി പറയപ്പെടുന്ന കുറത്തിക്കാട് വനപ്രദേശങ്ങളില്‍ ഞായ റാഴ്ച വനപാലകര്‍ പരിശോധന നടത്തിയെങ്കിലും കടുവ വന്ന് പോയ തിന്റെ കാല്‍പ്പാടുകളോ മറ്റ് ലക്ഷണങ്ങളോ കണ്ടെത്താന്‍ കഴി ഞ്ഞിട്ടില്ലെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രദേശവാസിക ള്‍,ട്രൈബല്‍ വിഭാഗക്കാര്‍ എന്നിവരെ കണ്ട് വനപാലകര്‍ മുന്‍ കരു തല്‍ നിര്‍ദേശങ്ങള്‍ നല്‍കി.കഴിഞ്ഞ ദിവസം ഉപ്പുകുളത്ത് ചേര്‍ന്ന ജാഗ്രതാ സമിതി യോഗ തീരുമാന പ്രകാരം വനഭാഗത്തെ കടുവക ളെ നിരീക്ഷിക്കുന്നതിനായി ജനവാസ മേഖലയോട് ചേര്‍ന്ന വനഭാ ഗങ്ങളില്‍ ക്യാമറ കെണി സ്ഥാപിച്ചിട്ടുള്ളതായി സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് അസി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അജയഘോ ഷ് അറിയിച്ചു.
ശനിയാഴ്ച രാത്രി എട്ടരയോടെ കുറത്തിക്കാടിന് സമീപത്തെ പാത യോരത്തെ മുളംകാടിന് സമീപത്തായി കടുവയെ കണ്ടെന്ന് പ്രദേ ശവാസിയായ ഷിജുചെല്ലിക്കുളമാണ് അറിയിച്ചത്.ഉടന്‍ പൊന്‍പാ റയിലെത്തി നാട്ടുകാരേയം വനംവകുപ്പ് ഉദ്യോഗസ്ഥരേയും അറിയി ക്കുകയായിരുന്നു.ജനവാസ കേന്ദ്രത്തില്‍ നിന്നും ഏകദേശം അമ്പത് മീറ്റര്‍ മാറി വനത്തില്‍ കടുവയെ കണ്ടതറിഞ്ഞ് വനപാലകരെത്തി പരിശോധന നടത്തിയിരുന്നു.പലയിടങ്ങളിലായി ക്യാമറകള്‍ സ്ഥാ പിച്ച് വനംവകുപ്പ് വന്യജീവിയെ നിരീക്ഷണം നടത്തി വരുന്നതോ ടൊപ്പം പ്രദേശത്ത് വനപാലകര്‍ റോന്ത് ചുറ്റുകയും ചെയ്യുന്നുണ്ട്.
ജൂലായ് മൂന്നിനാണ് എടത്തനാട്ടുകര പിലാച്ചോലയില്‍ റബര്‍ ടാപ്പിങ് തൊഴിലാളിയായ വെള്ളോങ്ങര മുഹമ്മദിന്റെ മകന്‍ ഹുസൈന് നേരെ കടുവയുടെ ആക്രമണമുണ്ടായത്.അപ്രതീക്ഷിതമായി ഉണ്ടായ കടുവയുടെ ആക്രമണത്തില്‍ നിന്നും ഭാഗ്യം കൊണ്ടാണ് അന്ന് ഹുസൈന്‍ രക്ഷപ്പെട്ടത്.ഇതിന് ശേഷം ടാപ്പിങ് തൊഴിലാളി യായ മുകുന്ദനും ഇന്നലെ ഷിജു ചെല്ലിക്കുളവും കടുവയെ കണ്ട തായി അറിയിച്ചിരുന്നു.എന്നാല്‍ ചാലിശ്ശേരി എസ്റ്റേറ്റില്‍ സ്ഥാപിച്ച ക്യാമറയിലെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വനംവകുപ്പ് പരിശോ ധിച്ചെങ്കിലും വന്യജീവിയുടെ സാന്നിദ്ധ്യം തിരിച്ചറിയാന്‍ സാധി ച്ചിട്ടില്ല.അതേ സമയം തുടരെ വന്യജീവി സാന്നിദ്ധ്യം പ്രദേശത്തു ണ്ടാകു ന്നത് ഉപ്പുകുളം ഗ്രാമത്തിന്റെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുക യാണ്. പുലര്‍ച്ചെ ജോലിക്കിറങ്ങുന്ന ടാപ്പിങ് തൊഴിലാളികളെയാണ് വന്യജീവി ഭീതി ഏറെ വലയ്ക്കുന്നത്.
