അലനല്ലൂര്‍: എടത്തനാട്ടുകര ഉപ്പുകുളത്ത് കടുവാ സാന്നിദ്ധ്യമുണ്ടാ യതായി പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് എന്‍സിപി മണ്ഡലം നേതാക്കള്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി.കടുവയുടെ ആ ക്രമണത്തില്‍ പരിക്കേറ്റ ഹുസൈനെയും സന്ദര്‍ശിച്ചു.ആശുപത്രി ചിലവുകള്‍ക്കും മറ്റുമായി ചിലവായ തുക ഉടന്‍ ലഭ്യമാക്കുന്നതിന് വേണ്ട സഹായം ചെയ്ത് തരുമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കി.കടുവാ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജനപ്രതിനിധികളും വനം വന്യജീവി ഉദ്യോഗസ്ഥരും ചേര്‍ന്നുണ്ടാക്കിയ കമ്മിറ്റി പ്രദേശത്ത് കടുവാകെണി സ്ഥാപിക്കുന്നതിനായി വനംവകുപ്പിലെ ഉയര്‍ന്ന ഓഫീസിലേക്ക് ഉടന്‍ പ്രൊപ്പോസല്‍ നല്‍കി ഉപ്പുകുളം നിവാസിക ളുടെ ആശങ്ക പരിഹരിക്കണമെന്ന് മണ്ഡലം നേതാക്കള്‍ ആവശ്യ പ്പെട്ടു.എന്‍സിപി അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ഷാജഹാന്‍ ഉമ്മാരന്‍,കോട്ടോപ്പാടം മണ്ഡലം പ്രസിഡന്റ് ഷമീര്‍ പാറക്കോട്ട് എന്നിവരോടൊപ്പം സിപിഎം ബ്രാഞ്ച് സെക്രട്ടറി ജയകൃഷ്ണന്‍, ഡി വൈഎഫ്‌ഐ മേഖല പ്രസിഡന്റ് അമീന്‍ മഠത്തൊടി എന്നിവ രുമുണ്ടായിരുന്നു.