കോഴിക്കോട്: കേരളത്തില്‍ ബലിപെരുന്നാള്‍ 21ന്.ദുല്‍ഖ അദ് 29 ആയ ശനിയാഴ്ച മാസപ്പിറവി ദൃശ്യമായില്ലെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.അതിനാല്‍ ഞായറാഴ്ച 30 പൂര്‍ത്തിയാക്കി ദുല്‍ഹജ് ഒന്ന് തിങ്കളാഴ്ചയും ഈദുല്‍ അസ്ഹ ദുല്‍ഹജ് 10 ആയ 21നും ആയിരി ക്കും.കോഴിക്കോട് വലിയ ഖാസി നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍,കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സംയുക്ത മഹല്ല് ഖാസി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്, പാളയം ഇമാം വിപി സുഹൈബ് മൗലവി,ദക്ഷിണ കേരള ജംഇയ്യ ത്തുല്‍ ഉലമ ജന.സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.പാണക്കാട് ഹൈദരലി ശിഹാ ബ് തങ്ങള്‍,സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ എന്നി വരും പെരുന്നാള്‍ തീയതി സ്ഥിരീകരിച്ചു.
വാര്‍ത്ത കടപ്പാട്: മലയാള മനോരമ