ഗോവിന്ദാപുരം:കാറിനടിയില്‍ രഹസ്യ അറ നിര്‍മ്മിച്ച് അതിലൊ ളിപ്പിച്ച് കടത്തിയ നാല് കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. സംഭവത്തില്‍ തൃശ്ശൂര്‍ ചേര്‍പ്പ് കൊടയൂര്‍ സ്വദേശി സ്റ്റെഫിന്‍ (29)നെ അറസ്റ്റ് ചെയ്തു. പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഐ ബിയും കൊല്ലങ്കോട് റെയ്ഞ്ചും സംയുക്തമായി ഗോവിന്ദാ പുരത്ത് നടത്തിയ പരിശോധനയിലാണ് അതിവിദഗ്ദ്ധമായ കഞ്ചാവ് കടത്ത് പിടികൂടിയത്. കെഎല്‍ 42 കെ 2830 എന്ന നമ്പറിലുള്ള കാറില്‍ കഞ്ചാവ് കടത്തുന്നതായാണ് എക്‌സൈസിന് ലഭിച്ച വിവരം. പരി ശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.കഞ്ചാവിന്റെ സാന്നിദ്ധ്യത്തില്‍ യാതൊരു സൂചനകളും ലഭിച്ചില്ല.ഒടുവില്‍ നാട്ടു കാരുടെ സഹായത്തോടെ വാഹനം ചരിച്ച് നടത്തിയ പരിശോധന യിലാണ് തകര ഷീറ്റുകൊണ്ട് കാറിനടിയില്‍ നിര്‍മ്മിച്ച രഹസ്യ അറ കണ്ടെത്തിയത്. ഇത് പൊളിച്ച് നോക്കിയപ്പോഴാണ് ലഹരി കടത്തിന്റെ രഹസ്യം പുറത്തായത്. തുണികളിലും,ബ്രൗണ്‍ പേപ്പ റിലും പൊതിഞ്ഞ് കെട്ടിയ നിലയില്‍ നാല് പൊതികളിലായാണ് കഞ്ചാവ് ഒളിപ്പിച്ച് വെച്ചിരുന്നത്. ഇതിന് മുമ്പ് അഞ്ച് തവണ ഇതേ വാഹനത്തില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും തമിഴ് നാട്ടിലെ ഒട്ടന്‍ ഛത്രത്തില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി എക്‌സൈസ് അറിയിച്ചു. വില്‍പ്പന ക്കായി തൃശ്ശൂര്‍ ചേര്‍പ്പ് ഭാഗത്തേക്കാണ് കഞ്ചാവ് കൊണ്ട് പോയി രുന്നത്. വാഹനം സുഹൃത്തിന്റെതാണെന്നും കഞ്ചാവ് കടത്താനാ യാണ് രഹസ്യ അറയുണ്ടാക്കിയതെന്നും പ്രതി എക്‌സൈസിനോട് സമ്മതിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ വി അനൂപ്,അസി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി സുരേഷ്,പ്രിവന്റീവ് ഓഫീസര്‍ മാരായ കെഎസ് സജീത്ത്,ആര്‍ റിനോഷ്,സെന്തില്‍കുമാര്‍,എം യൂനസ്,മിനു സിവില്‍ ഓഫീസര്‍മാരായ ഹരിപ്രസാദ്, ബിജുലാല്‍, വിനീത് ഡ്രൈവര്‍മാരായ മുജീബ് റഹ്മാന്‍,സത്താര്‍ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.