തച്ചനാട്ടുകര:സിമന്റ് കയറ്റി പോവുകയായിരുന്ന വരികയായിരുന്ന ചരക്ക് ലോറി നിയന്ത്രണം വിട്ട് റോഡരുകിലെ കടയിലേക്ക് ഇടിച്ച് കയറി മറിഞ്ഞു. കടയും വാഹനവും തകര്‍ന്നു. കോഴിക്കോട് പാല ക്കാട് ദേശീയ പാതയില്‍ നാട്ടുകല്‍ 53-ാം മൈല്‍ വളവില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കക്കാട്ടില്‍ വീട്ടില്‍ മുഹമ്മദലിയുടെ കടയാണ് തകര്‍ന്നത്. ഡ്രൈ വര്‍ അത്ഭുതകരമായി പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.പാലക്കാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി. പുലര്‍ച്ചെ ഒരു മണിക്കാണ് അപകടമുണ്ടായത്. ഈ സമയത്ത് കടയില്‍ ആള്‍ത്തിരക്കില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ദേശീയ പാത നവീകരണ വീതി കൂട്ടി നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തികരിച്ച ഇവിടെ ഗതാഗത മുന്നറിയിപ്പ് ബോര്‍ഡുകളും മറ്റു മില്ലാത്തതാണ് വളവില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണ മാകുന്നതെന്ന് സമീപവാസിയായ ഷാജഹാന്‍ നാട്ടുകല്‍ പറഞ്ഞു. കഴിഞ്ഞ മാസവും സമാനമായ രീതിയില്‍ ചരക്ക് ലോറി ഇവിടെ അപകടത്തില്‍ പെട്ടിരുന്നു.അപടകങ്ങള്‍ തുടരാതിരിക്കാന്‍ ഗതാഗത മുന്നറിയിപ്പ് സംവിധാനങ്ങള്‍ എത്രയും വേഗം സ്ഥാപി ക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യ പ്പെട്ടു.