മണ്ണാര്‍ക്കാട്:കാരാകുര്‍ശ്ശി പുല്ലിശ്ശേരിയില്‍ വടംവലിക്കിടെയുണ്ടായ വാക്ക് തര്‍ക്കം വീട്ടില്‍ക്കയറിയുള്ള ആക്രമണത്തില്‍ കലാശിച്ചു. പരുക്കേറ്റ പുല്ലിശ്ശേരി നരിയങ്ങോടന്‍ റഫ്‌നാസിനെ താലൂക്ക് ആശു പത്രിയില്‍ പ്രവേശിപ്പിച്ചു. റഫ്‌നാസിന്റെ ബന്ധു നരിയങ്ങോടന്‍ ഹമീദിന്റെ വീട്ടിലാണ് ആക്രമണമുണ്ടായത്. ഹമീദിന്റെ ഭാര്യ സക്കീന,സക്കീനയുടെ സഹോദരി റംല എന്നിവരെയും സംഘം ആക്രമിച്ചതായി പരാതിയില്‍ പറയുന്നു.കമ്പിവടികൊണ്ട് ആക്രമിച്ചെന്ന പരാതിയില്‍ സമദ്,യഹ്‌യ,ഹനീഫ,റിഷാദ്,സനൂബ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.