കോട്ടോപ്പാടം:അമ്പലപ്പാറയില്‍ വനംവകുപ്പ് ഉദ്യാഗസ്ഥര്‍ നടത്തുന്ന ഏകപക്ഷീയമായ ജണ്ടയിടല്‍ അനുവദിക്കില്ലെന്ന് മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി.അമ്പലപ്പാറയില്‍ സന്ദര്‍ശനം നടത്തി സം സാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവിഴാംകുന്ന്,കാപ്പുപറമ്പ്,അമ്പലപ്പാറ,കരടിയോട് മേഖലയിലു ള്ള കര്‍ഷകര്‍ അമ്പത് വര്‍ഷത്തോളമായി താമസിക്കുന്നവരാണ്. ഇവര്‍ക്ക് പട്ടയം നല്‍കാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം.ഇതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായി വരുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന സര്‍വേ നടപടി അംഗീകരിക്കാനാവില്ല. ഇക്കാര്യം പരിശോധിച്ചു വേണ്ട നടപടി സ്വീകരിക്കാന്‍ സിപിഐ ശുപാര്‍ശ ചെയ്യുമെന്നും ജോസ് ബേബി പറഞ്ഞു.
കാട്ടാന ശല്ല്യം നേരിട്ട തിരുവിഴാംകുന്ന് ഫാമും ജോസ് ബേബിയും സംഘവും സന്ദര്‍ശിച്ചു.സിപിഐ മണ്ണാര്‍ക്കാട് മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠന്‍,ഗ്രാമ പഞ്ചായത്ത് അംഗം നൂറുല്‍ സലാം, ലോക്കല്‍ സെക്രട്ടറി എന്‍ ചന്ദ്രശേഖരന്‍,എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം ദിനോപ് കുമാര്‍,കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി അംഗം വിജുമോന്‍,ഷൗക്കത്തലി എന്നിവരും ജോസ് ബേബിയോടൊ പ്പമുണ്ടായിരുന്നു.