മണ്ണാര്‍ക്കാട്: മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിനായി മാറ്റി വച്ച തുക കൊണ്ട് സാമൂഹ്യ അടുക്കളയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ വാ ങ്ങി നല്കി ദമ്പതികളുടെ മാതൃക.മണ്ണാര്‍ക്കാട് പെരിഞ്ചോളം സ്വ ദേശി സബീല്‍ ആലിക്കല്‍ -നഫീസ നസ്റിന് ദമ്പതികളാണ് മകള്‍ ഫാത്തിമ ഫെല്ഹയുടെ പിറന്നാള്‍ വേറിട്ടരീതിയില്‍ ആഘോഷിച്ച ത്.ഭക്ഷ്യവസ്തുക്കള്‍ ഫാത്തിമയുടെ വല്ല്യുപ്പ അബ്ബാസില്‍ നിന്നും നഗരസഭ ചെയര്മാന് സി മുഹമ്മദ് ബഷീര്‍ ഏറ്റുവാങ്ങി. .ഫാത്തി മയ്ക്ക് പിറന്നാള്‍ ആശംസകളും ചെയര്മാന് നേര്‍ന്നു.വട്ടമ്പലം മദര്‍കെയര്‍ ആശുപത്രി ജീവനക്കാരനായ സബീല്‍ 18 വയസ്സിന് ശേഷമുള്ള തന്റെ എല്ലാ ജന്മദിനങ്ങളിലും രക്തം ദാനം ചെയ്യുന്നത് പതിവാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്കുന്നയാളു കൂടിയാണ് സബീല്‍.ചടങ്ങില്‍ പെരിഞ്ചോളം വാര് ഡ് കൗണ്‍സിലര്‍ സമീര്‍ വേളക്കാടന്‍,സക്കീര്‍ മുല്ലക്കല്‍, അബ്ബാസ് ആലിക്കല്‍,സബീല്‍ ആലിക്കല്‍, നഫീസ നസ്റിന് എന്നിവര്‍ സംബന്ധിച്ചു.