കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 162

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 10349 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീ ര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 171 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 73 പുരുഷന്‍ മാരും 98 സ്ത്രീകളും ഉള്‍പ്പെടും. 40 മുതല്‍ 44 വയസ്സുവരെയുള്ള 117 പേരും ഇന്ന് കോവിഷീല്‍ഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടു ണ്ട് ഇതില്‍ 36 പുരുഷന്‍മാരും 81 സ്ത്രീകളും ഉള്‍പ്പെടും.

ഇതു കൂടാതെ 63 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 49 പേര്‍ രണ്ടാം ഡോസുമടക്കം 112 പേരും, 83 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 60 പേര്‍ രണ്ടാം ഡോസുമടക്കം 143 പേരും, വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന 53 പേര്‍ ഒന്നാം ഡോസും 4 പേര്‍ രണ്ടാം ഡോസുമടക്കം 57 പേരും. 45 വയസ്സിനും 60നും ഇടയിലുള്ള 3571 പേര്‍ ഒന്നാം ഡോസും 1366 പേര്‍ രണ്ടാം ഡോസുമടക്കം 4937 പേരും, 60 വയസിനു മുകളിലുള്ള 2118 പേര്‍ ഒന്നാം ഡോസും 2684 പേര്‍ രണ്ടാം ഡോസുമടക്കം 4802 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടു ത്തിട്ടുണ്ട്. ആകെ 67 സെഷനുകളിലായിട്ടാണ് കോവിഷീല്‍ഡ് കുത്തിവെപ്പ് നടന്നത്.

ആകെ 162 പേരാണ് കോവാക്‌സിന്‍ കുത്തിവെപ്പെടുത്തത്. 3 ആ രോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസും, 45 വയസ്സിനും 60നും ഇടയി ലുള്ള 36 പേര്‍ ഒന്നാം ഡോസും 56 പേര്‍ രണ്ടാം ഡോസും അടക്കം 92 പേരും, 60 വയസ്സിനു മുകളിലുള്ള 23 പേര്‍ ഒന്നാം ഡോസും 44 പേര്‍ രണ്ടാം ഡോസുമടക്കം 67 പേരും കോവാക്‌സിന്‍ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ആകെ ഒരു സെഷനിലൂടെയാണ് കുത്തിവെപ്പ് നടന്നത്.

കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!