മണ്ണാര്‍ക്കാട്:താലൂക്ക് ആശുപത്രിയിലെ കോവിഡ് വാക്‌സിനേഷ നുമായി ബന്ധപ്പെട്ട് സൂപ്രണ്ടിനും ജീവനക്കാര്‍ക്കുമെതിരെ ഉയര്‍ന്ന് ആരോപണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ആശുപത്രി ജീവന ക്കാര്‍ രംഗത്ത്.കോവിഡ് മുന്നണി പോരാളികളെ തളര്‍ത്തരുതെന്നാ വശ്യപ്പെട്ട് ജീവനക്കാര്‍ ആശുപത്രിയില്‍ പ്രതിഷേധ യോഗം ചേര്‍ ന്നു.
.കോവിഡിനെതിരായ പോരാട്ടത്തില്‍ ജില്ലയില്‍ തന്നെ മാതൃകാ പരമായാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്.ഒന്നാം തരംഗം മുതല്‍ രാപ്പകലില്ലാതെ സൂപ്രണ്ട് മുതല്‍ എല്ലാ ജീവനക്കാരും പരിശ്രമിച്ച് വരികയാണ്.സാധാരണക്കാര്‍ക്ക് പ്രസവചികിത്സ, ഡയാലിസിസ് ,ഫാര്‍മസി,ലാബോറട്ടറി തുടങ്ങീ എല്ലാ സേവനങ്ങളും തടസ്സമില്ലാ തെ നല്‍കി വരുന്നുണ്ട്.ഇതിനിടയില്‍ കോവിഡ് വാക്‌സിനേഷനു മായി ബന്ധപ്പെട്ടുള്ള പ്രസ്താവനകളും ആരോപണങ്ങളും മനോവീ ര്യം കെടുത്തുകയാണെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടി.
നിശ്ചയിച്ചി രുന്ന സമയത്തിന് മുമ്പ് ടോക്കണ്‍ കൊടുത്തതാണ് ഇന്ന ലെ വാക് സിനേഷന്‍ കേന്ദ്രത്തില്‍ വാക്കേറ്റത്തിനും പ്രതിഷേധ ത്തിനും ഇട യാക്കിയിരുന്നു.എന്നാല്‍ തിരക്ക് നിയന്ത്രിക്കാന്‍ വേ ണ്ടിയാണ് ടോക്കണ്‍ നേരത്തെ നല്‍കിയതെന്നാണ് ആശുപത്രി ജീവ നക്കാര്‍ ആവര്‍ത്തിച്ചു.യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി അനീഷ് കെ, ആര്‍ എംഒ ഡോ.ശ്രുതി,പിആര്‍ഒ ടിന്‍സ് എന്നിവര്‍ സംസാരിച്ചു.