മണ്ണാര്‍ക്കാട്: തെങ്കര കൊറ്റിയോട് പട്ടികജാതി കുടുംബങ്ങളുടെ സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്‌നം അടിയന്തരമായി പരിഹരിക്കണ മെന്ന് യുഡിഎഫ് തെങ്കര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.വില കൊടുത്തു വാങ്ങിയ നാല് സെന്റില്‍ താഴെ ഭൂമിയുള്ള നാലോളം കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിന് കെഎല്‍യു ലഭിക്കാത്ത താണ് പ്രതിസന്ധി.താല്‍ക്കാലിക ഷെഡ്ഡുകളിലാണ് ഇവരുടെ താ മസം.വൈദ്യുതിയും റേഷന്‍ കാര്‍ഡുമില്ല.പഞ്ചായത്തില്‍ നിന്നും വീട് അനുവദിച്ചിട്ടുണ്ടെങ്കിലും കെഎല്‍യു ലഭിക്കാത്തതിനാല്‍ വീട് നിര്‍മിക്കാനാകുന്നില്ല.
നാല്‍പ്പത് വര്‍ഷത്തോളമായി താമസിക്കുന്ന രണ്ട് കുടുംബത്തിന് ഇതുവരെയായി പട്ടയവും ലഭിച്ചിട്ടില്ല.പഞ്ചായത്തില്‍ നിന്നും സ്ഥ ലം അനുവദിച്ച പത്തോളം കുടുംബങ്ങള്‍ക്ക് ആധാരം കയ്യില്‍ ഉണ്ടെങ്കിലും ഇവരുടെ സ്ഥലം ഏതാണെന്ന് തിരിച്ചറിയാന്‍ കഴി യാത്ത സാഹചര്യത്തിലാണെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടി. കെ എല്‍യു ഇല്ലാത്ത സ്ഥലം അനുവദിച്ചതില്‍ ദുരൂഹതയുണ്ടെന്നും യുഡിഎഫ് ആരോപിച്ചു.
വിഷയം എംപി എംഎല്‍എ എന്നിവരെ ബോധ്യപ്പെടുത്തുമെന്നും കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്നതിന് വേണ്ടി പരിശ്രമിക്കു മെന്നും സ്ഥലം സന്ദര്‍ശിച്ച യുഡിഎഫ് നേതാക്കളായ ടികെ മര യ്ക്കാര്‍,ഹരിദാസ് ആറ്റക്കര,ഗിരീഷ്ഗുപ്ത,അബ്ദുല്‍ റഷീദ്,സിപി മുഹമ്മദാലി,കെപി ജഹീഫ്,ഹംസക്കുട്ടി ടികെ,ഷമീര്‍ പഴേരി, ശിവദാസന്‍ എന്നിവര്‍ പറഞ്ഞു.കഴിഞ്ഞ ആഴ്ച കൊറ്റിയോട് കോള നിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് സന്ദര്‍ശനം നടത്തിയിരുന്നു.കോളനിവാസികള്‍ താ മസിക്കുന്ന ഭൂമിയുടെ കൈമാറ്റ ഇടപാടിലും സര്‍ക്കാരിന്റെ ആനുകൂല്ല്യങ്ങള്‍ നല്‍കുന്നതിലും മനുഷ്യാവകാശ ലംഘനം നടന്നിട്ടുള്ളതായാണ് വിലയിരുത്തല്‍.