മണ്ണാര്‍ക്കാട്: മണ്ഡലത്തിലെ 15 പദ്ധതികള്‍ക്ക് എം.എല്‍.എയുടെ പ്രാദേശിക വികസന പദ്ധതിയില്‍ നിന്ന് ഫണ്ട് അനുവദിച്ചതായി അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ അറിയിച്ചു. ഗ്രാമീണ റോഡു കള്‍ക്കും വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ക്കുമാണ് ഫണ്ട് അനുവദി ച്ചിട്ടുള്ളത്. അലനല്ലൂരില്‍ മുണ്ടക്കുന്ന് അംഗന്‍വാടി – ചൂരിയോട് റോഡ് -4.75 ലക്ഷം, മാരിയമ്മന്‍ കോവില്‍- കുത്ത്കല്ലന്‍ റോഡ്-4.5 ലക്ഷം, കാനംകോട് അംഗനവാടി റോഡ് -4.90 ലക്ഷം, കോട്ടോപ്പാടം പഞ്ചായത്തില്‍ പുണ്യഭൂമി റോഡ് – 4 ലക്ഷം കൊടുവാളിപ്പുറം എസ്.സി കോളനി – കുണ്ടിലക്കാട് റോഡ് – 4.75ലക്ഷം, നീര്‍ച്ചപ്പാറ പാലാറ്റും പള്ള റോഡ്-4.50 ലക്ഷം, കുമരംപുത്തൂരില്‍ കുളര്‍മുണ്ട പാറ റോഡ് – 4.90ലക്ഷം, മണ്ണാര്‍ക്കാട് നഗരസഭയില്‍ വടക്കുമണ്ണം ലിങ്ക് റോഡ് – 3.50ലക്ഷം, ഹില്‍വ്യൂ – ചെമ്പിപ്പാടം റോഡ് – 4.75ലക്ഷം, തെങ്കരയില്‍ മൂത്താര് കാവ് – ബാലവാടി റോഡ് – 4.50ലക്ഷം, അഗളി പഞ്ചായത്തില്‍ അച്ചംമുക്ക് – ജെല്ലിപ്പാറ റോഡ് – 4.75 ലക്ഷം, കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കോമ്പൗണ്ടിന്റെ അവശേഷിക്കുന്ന ഭാഗം ഇന്റര്‍ലോക്ക് ചെയ്തു കൈവരികള്‍ സ്ഥാപിക്കുന്നതിന് – 2.50 ലക്ഷം, ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിന് ഒരു ലക്ഷം, ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിന് ഒരു ലക്ഷം, പുതൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് പി.പി.ഇ കിറ്റ്, മാസ്‌ക്ക്, സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവ വാങ്ങല്‍ 50,000 രൂപ എന്നിങ്ങനെയു ള്ള പദ്ധതികള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്.