കോട്ടോപ്പാടം: കേരളത്തില്‍ സര്‍ക്കാര്‍ ഒത്താശയോടെയാണ് വ്യാപ ക വനംകൊള്ള നടക്കുന്നതെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കുമ രംപുത്തൂര്‍ മണ്ഡലം കമ്മിറ്റി കോട്ടോപ്പാടം പുറ്റാനിക്കാട് ഫോറസ്റ്റ് ക്യാമ്പ് ഷെഡിന് മുന്നില്‍ ധര്‍ണ നടത്തി.കോട്ടോപ്പാടം പഞ്ചായത്ത് അംഗം നിജോ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡ ലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷത വഹിച്ചു. കെഎസ് യു പ്രസിഡന്റ് ഷനൂബ്,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഉബൈ ദ് കെപി,സലീം,ജൈസണ്‍,നിസാര്‍,ഹമീദ് ചങ്ങലീരി,ഷഫീക്ക് എന്നിവര്‍ സംസാരിച്ചു.വയനാട് ഉള്‍പ്പടെ അഞ്ച് ജില്ലകളില്‍ വനം മാഫിയ നടത്തിയ വ്യാപകമായ മരംകൊള്ളയില്‍ സമഗ്ര അന്വേ ഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു