കോട്ടോപ്പാടം:എംഎസ്എഫ് കച്ചേരിപ്പറമ്പ് ശാഖാ കമ്മിറ്റി സംഘടി പ്പിക്കുന്ന ചതുര്‍ദിന കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പിന് തുടക്കമായി.ആദ്യ ദിനം 92 പേര്‍ക്ക് രജിസ്‌ട്രേഷന്‍ ലഭ്യമാക്കി.ഒരു ദിവസം ഒരു പ്രദേശം എന്ന നിലയില്‍ നാല് പ്രദേശങ്ങള്‍ കേന്ദ്രീകരി ച്ചാണ് ക്യാമ്പ് നടക്കുക.മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡണ്ട് ഫരീദ് അദ്ധ്യക്ഷത വഹിച്ചു.സൈനുദ്ധീന്‍ താളിയില്‍, കെ സി ഷറഫു ദ്ധീന്‍, സൈദലവി, രാധാകൃഷ്ണന്‍ മാസ്റ്റര്‍, നഫാഹ് മദനി , ജാഫര്‍.ടി ആഷിഖ് ഒ. എന്നിവര്‍ സംസാരിച്ചു.